Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടക്കെണിയൊരുക്കി...

അപകടക്കെണിയൊരുക്കി അങ്ങാടിക്കടവ് പാലവും അപ്രോച്ച് റോഡും; പ്രക്ഷോഭവുമായി ബസുടമകള്‍

text_fields
bookmark_border
അങ്കമാലി: അങ്കമാലിയില്‍നിന്നും അങ്ങാടിക്കടവ് വഴിയുള്ള വട്ടപ്പറമ്പ് റോഡ് തകര്‍ന്നത് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് എ.പി. ജിബി സെക്രട്ടറി, ബി.ഒ. ഡേവീസ് എന്നിവര്‍ ആവശ്യപ്പെട്ടു. അങ്ങാടിക്കടവ് പാലത്തി​െൻറ പടിഞ്ഞാറ് ഭാഗം 40 അടിയിലേറെ താഴ്ചയുള്ളിടത്ത് മണ്ണ് ഇടിഞ്ഞുപോയതും ഈ ഭാഗത്ത് കാട് പിടിച്ച് പാഴ്‌ചെടികള്‍ വളര്‍ന്നതും അപകടസാധ്യത ഉണ്ടാക്കുന്നു. ഒറ്റവരി ഗതാഗതം മാത്രം സാധ്യമാകുന്ന പാലത്തില്‍ പലപ്പോഴും ഗതാഗത തടസ്സവും ഉണ്ടാകുന്നു. റോഡി​െൻറ ടാറിങ് ഉള്‍പ്പെടെ താഴ്ന്ന് പോയതിനാല്‍ ബസുകള്‍ അടക്കംഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു. പാലത്തിനും റെയില്‍വേ ഗേറ്റിനുമിടയില്‍ നിറയെ കുഴികളാണ്. മഴക്കാലം കഴിഞ്ഞതോടെ റോഡിലെ കുഴികൾ വലുതായി. റെയില്‍വേ ക്രോസിങില്‍ സമയം നഷ്ടപ്പെടുന്നതു മൂലം വേഗത്തില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിക്കുമ്പോള്‍ അപകടമുണ്ടാകുന്നു. മങ്ങാട്ടുകരയില്‍ നിന്നുള്ള വാഹനങ്ങള്‍ വളവില്‍ തന്നെയുള്ള അപ്രോച്ച് റോഡിലേയ്ക്ക് പെട്ടെന്ന് കയറിവരുന്നതിന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. സിമൻറ് ഗോഡൗണിലേയ്ക്ക് നിത്യേന ലോഡുമായി എത്തുന്ന ലോറികളും ചെറുവാഹനങ്ങളെ ശ്രദ്ധിക്കാതെയാണ് കയറിവരുന്നത്. പലവട്ടം നാട്ടുകാര്‍ സംഘടിച്ച് കുഴികളില്‍ മണ്ണിട്ട് നികത്തിയെങ്കിലും മഴയില്‍ അതെല്ലാം ഒലിച്ചുപോകും. റെയില്‍വേ ഗേറ്റ് മുതല്‍ വട്ടപ്പറമ്പ് വരെ പലയിടത്തും റോഡ് തകര്‍ന്ന് കിടക്കുന്നു. കോടുശ്ശേരി സാന്‍ജോസ് കോണ്‍വ​െൻറ്, അയ്ക്കാട്ടുകടവ് അംഗന്‍വാടി, പീച്ചാനിക്കാട് തുരുത്ത് എന്നിവിടങ്ങളില്‍ മെറ്റല്‍ ഇളകി റോഡില്‍ ചിതറിക്കിടക്കുന്നത് മൂലം ഇരുചക്രവാഹനങ്ങളാണ് കൂടുതല്‍ അപകടത്തിലാവുന്നത്. എട്ട് സ്വകാര്യ ബസുകളാണ് ഇതുവഴി മലയാറ്റൂര്‍, പെരുമ്പാവൂര്‍, എയര്‍പോര്‍ട്ട്, പറവൂര്‍, ആലുവ, പൂവ്വത്തുശ്ശേരി എന്നിവിടങ്ങളിലേയ്ക്ക് സർവിസ് നടത്തുന്നത്. തകര്‍ന്ന റോഡുകള്‍ നിമിത്തം, ഭാരിച്ച റിപ്പയര്‍ െചലവുകളും അധിക ഇന്ധനച്ചെലവും ട്രിപ്പുകളും മുടങ്ങുന്നതുമെല്ലാം സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ബന്ധപ്പെട്ട അധികാരികളുടെ അവഗണന അവസാനിപ്പിച്ച് എത്രയും വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ബസ് സര്‍വിസ് നിര്‍ത്തുന്നത് ഉള്‍പ്പെടെ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story