Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:05 AM IST Updated On
date_range 28 Oct 2017 11:05 AM ISTകൊച്ചി കാന്‍സര്‍ സെൻറർ രണ്ടാം വർഷത്തിലേക്ക് ^
text_fieldsbookmark_border
കൊച്ചി കാന്‍സര്‍ സെൻറർ രണ്ടാം വർഷത്തിലേക്ക് - കൊച്ചി: കളമശ്ശേരിയിലെ കൊച്ചി കാന്‍സര്‍ സെൻറര്‍ രണ്ടാം വർഷത്തിലേക്ക്. കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സെൻററിൽ ഒരു വര്‍ഷത്തിനിടെ ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയത് 3900 രോഗികള്‍. സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോപതോളജി എന്നീ വിഭാഗങ്ങളിലാണ് രോഗികള്‍ ചികിത്സ തേടിയെത്തിയത്. പത്ത് മെഡിക്കല്‍ ക്യാമ്പുകളും നടത്തിയതായി സ്‌പെഷല്‍ ഓഫിസര്‍ കൂടിയായ കലക്ടർ മുഹമ്മദ് സഫീറുല്ല അറിയിച്ചു. സ്കൂളുകളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമായി കാന്‍സര്‍ ബോധവത്കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിച്ചു. ഐ.സി.എം.ആര്‍ നാഷനല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമില്‍ അംഗമായി. ടാറ്റ മെമ്മോറിയല്‍ സെൻററിെൻറ ആഭിമുഖ്യത്തിലുള്ള നാഷനല്‍ കാന്‍സര്‍ ഗ്രിഡിലും സെൻറര്‍ സ്ഥാനംനേടി. കാരുണ്യ ചികിത്സ സഹായ പദ്ധതിയില്‍ അംഗത്വം നേടിയതോടെ അര്‍ഹരായ രോഗികൾക്ക് സെൻററിെൻറ സേവനം പ്രയോജനപ്പെടുത്താനാകുന്നുണ്ട്. വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി സെൻററിെൻറ പ്രവർത്തനം വിപുലമാക്കും. മാമോഗ്രാം ആൻഡ് മൈക്രോടോം സജ്ജമാക്കും. 395 കോടി ചെലവിൽ 387 കിടക്കകളോടു കൂടിയ പുതിയ ബ്ലോക്കിെൻറ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. ലിംഫോഡെമ ക്ലിനിക്, ഒരു കോടി ചെലവിൽ രോഗികള്‍ക്കുള്ള പുനരധിവാസ ക്ലിനിക് എന്നിവ ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. അമേരിക്കന്‍ നിര്‍മിത സ്‌കാനിങ് മെഷീൻ, ഇമ്യൂണോഅനലൈസർ, പുതിയ ഓപറേഷന്‍ തിയറ്റർ എന്നിവ ഉടൻ സജ്ജമാകും. സാറ്റ്ലൈറ്റ് സെൻററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതപഠനം ജൂണില്‍ നടക്കുമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story