Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലായര്‍ അനുസ്മരണം

വയലായര്‍ അനുസ്മരണം

text_fields
bookmark_border
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററി​െൻറ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വയലാര്‍ കവിതകളുടെ പാരായണവും ഗാനാലാപനവും ക്വിസ് മത്സരവും അനുസ്മരണസമ്മേളനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഒാഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് അധ്യക്ഷത വഹിച്ചു. കവി ഡോ. സുരേഷ് മൂക്കന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പ്രമുഖ സാഹിത്യകാരന്‍ ടോം ജോസ് സമ്മാനങ്ങള്‍ നല്‍കി. സാഹിത്യകാരന്മാരായ മോഹന്‍ ചെറായി, പി.എസ്. പണിക്കര്‍, മാത്യൂസ് മഞ്ഞപ്ര, എ. സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എം. വർഗീസ്, സിജു ഈരാളി, എല്‍സി വർഗീസ്, അംഗങ്ങളായ റെന്നി ജോസ്, വനജ സദാനന്ദന്‍, അല്‍ഫോന്‍സ പാപ്പച്ചന്‍, കെ.പി. അയ്യപ്പന്‍, ബി.ഡി.ഒ. ഏണസ്റ്റ് തോമസ്, പുഷ്‌കല തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. പുനത്തില്‍ കുഞ്ഞബ്‌ദുല്ലയുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story