Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതി വിധി സര്‍ക്കാര്‍...

കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന്

text_fields
bookmark_border
കൊച്ചി: റെഡ് ക്രോസ് സൊസൈറ്റിയിൽനിന്ന് അനധികൃതമായി പിടിച്ചെടുത്ത സംസ്ഥാന ഘടകത്തി​െൻറ ഭരണം തിരിച്ചുനൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ വി.പി. മുരളീധരന്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. ഹൈകോടതിയില്‍ സൊസൈറ്റിക്ക് അനുകൂല വിധിയുണ്ടായെങ്കിലും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന് ക്രൈംബ്രാഞ്ച് കേെസടുക്കുകയുമായിരുന്നു. സുപ്രീംകോടതി വിധിയും സൊസൈറ്റി ഭാരവാഹികൾക്ക് അനുകൂലമായിരുന്നു. ഭരണം വിട്ടുകൊടുക്കാനോ അനധികൃതമായി പിടിച്ചെടുത്ത വാഹനവും ഓഫിസ് ഉപകരണങ്ങളും തിരികെ എത്തിക്കാനോ സര്‍ക്കാര്‍ തയാറായില്ല. തുടർന്ന് നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ രണ്ടാഴ്ചക്കകം അധികാരം വിട്ടുനൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍, ജനറല്‍ സെക്രട്ടറി അനില്‍ ചെമ്പഴന്തി, എറണാകുളം ജില്ലചെയര്‍മാന്‍ വി.ഡി. ബാലകൃഷ്ണ കര്‍ത്ത, എ.കെ. സിറാജുദ്ദീന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story