Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനാലിൽ ടാക്സി കാർ...

കനാലിൽ ടാക്സി കാർ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
കടുങ്ങല്ലൂര്‍: കരിങ്കല്‍ കെട്ടിന് മുകളിലൂടെ കയറിയ കാര്‍ ഇറിഗേഷന്‍ കനാലിൽ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കിഴേക്ക കടുങ്ങല്ലൂര്‍ കാര്‍ത്തപറമ്പ് റോഡിലൂടെ യാത്രക്കാരെ ഇറക്കിയശേഷം തിരിച്ചുവന്ന ഉബര്‍ ടാക്സിയാണ് വെള്ളിയാഴ്ച പുലർച്ച പുല്ലുമൂടിക്കിടന്ന കരിങ്കല്‍ കെട്ടിന് മുകളില്‍ കയറിയതിനെത്തുടര്‍ന്ന്‍ നിയന്ത്രണംവിട്ട് ഇറിഗേഷൻ കനാലിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ആലപ്പുഴ സ്വദേശി അനീഷിനെ നാട്ടുകാർ കാറിനുള്ളില്‍നിന്ന്‍ രക്ഷപ്പെടുത്തി. വീതി കുറഞ്ഞ ഈ റോഡിന് ഇരുവശവും പുല്ല് വളര്‍ന്നതിനാല്‍ കരിങ്കല്‍കെട്ട് കാണാൻ കഴിയിലല്ല. ഇരുചക്ര വാഹനങ്ങൾ ഇവിടെ പതിവായി അപകടത്തിൽ പെടുന്നുണ്ട്. പുല്ല് നീക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് െറസിഡൻറ്സ് അസോസിയേഷന്‍ മേഖല ചെയര്‍മാന്‍ ശ്രീകുമാര്‍ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story