Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 5:14 AM GMT Updated On
date_range 28 Oct 2017 5:14 AM GMTസദനം കൃഷ്ണന്‍കുട്ടി ആശാനെ ആദരിക്കും
text_fieldsbookmark_border
കൊച്ചി: കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി ആശാെൻറ അരങ്ങുജീവിതത്തിെൻറ ഷഷ്ടിപൂര്‍ത്തിയുടെ ഭാഗമായി 29ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ അദ്ദേഹത്തെ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിെൻറ സഹകരണത്തോടെ മാറാട്ടം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 9.30-ന് സംഘാടകസമിതി അധ്യക്ഷന്‍ ഡോ. എ.കെ. സഭാപതി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-ന് നടക്കുന്ന ആദരിക്കൽച്ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ കൃഷ്ണന്കുട്ടിയാശാനെ ആദരിക്കും. തുടര്‍ന്ന് ദക്ഷയാഗം കഥകളിയും അരങ്ങേറും. വെള്ളിനേഴി ഹരിദാസ്, എന്‍.പി. രാമദാസ് എന്നിവര്‍ അവതരിപ്പിക്കുന്ന ഗീതഗോവിന്ദം, കോട്ടക്കല്‍ മധു, കോട്ടക്കല്‍ രഞ്ജിത് വാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന 'കൃഷ്ണകീര്‍ത്തനം', തെൻറ അരങ്ങേറ്റ കഥാപാത്രമായ കല്യാണസൗഗന്ധികത്തിലെ കൃഷ്ണനെ സദനം കൃഷ്ണന്‍കുട്ടി ആശാന് അവതരിപ്പിക്കുന്ന 'ചൊല്ലിയാട്ടം', 'ആശാെൻറ സവിശേഷതയും പ്രസക്തിയും' വിഷയത്തില്‍ സംവാദം എന്നിവയും നടക്കും. മാറാട്ടം പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എസ്. ശരത്കുമാര്, ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സ് അംഗം എന്‍. സുരേഷ്, സംഘാടകസമിതി അംഗം ടി. നരേന്ദ്രന്, പറവൂര്‍ കഥകളി ക്ലബ് അംഗം കെ.എസ്. രാജീവ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story