Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനിയർ സിറ്റിസൺ...

സീനിയർ സിറ്റിസൺ അത്​ലറ്റിക് മീറ്റ് നാളെ

text_fields
bookmark_border
കൊച്ചി: ഓൾ കേരള സീനിയർ സിറ്റിസൺ അത്ലറ്റിക് മീറ്റ് ഞായറാഴ്ച തേവര കോളജ് ഗ്രൗണ്ടിൽ നടക്കും. ഹർഡിൽസ്, പോൾവോൾട്ട്, ഹാമർ ത്രോ, 1000 മീറ്റർ, 5000 മീറ്റർ, റിലേ ഒഴികെ കായിക മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴിന് രജിസ്ട്രേഷൻ. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയുമായെത്തി പേര് രജിസ്റ്റർ ചെയ്യാം. 60 -മുതൽ100 വരെ വയസ്സുള്ളവർക്ക് വിവിധ പ്രായ വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതി, പുരുഷ താരങ്ങൾക്ക് അടുത്തവർഷം സ്പെയിനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റ് നൽകും. ജില്ല സീനിയർ അത്ലറ്റിക് അസോസിയേഷ​െൻറ രൂപവത്കരണവും ഉദ്ഘാടനവും നടക്കും. ഹൃസ്വചലച്ചിത്ര മേള കൊച്ചി: ചാവറ കൾച്ചറൽ സ​െൻററി​െൻറ കീഴിലുള്ള ചാവറ മൂവി സർക്കിളി​െൻറ നാലാമത് ചാവറ ഹ്രസ്വ ചലച്ചിത്ര മേള തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. ജനറൽ, കാമ്പസ് വിഭാഗങ്ങളിൽ തെരഞ്ഞെടുത്ത 55 ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്രദർശനം ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിക്കും. 31ന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രദർശനം. 3.30ന് അവാർഡ് പ്രഖ്യാപനവും വിതരണവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story