Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരാധനാലയങ്ങളുടെ പേരിൽ...

ആരാധനാലയങ്ങളുടെ പേരിൽ ധൂർത്ത്​ വേണ്ട ^ആൻറണി

text_fields
bookmark_border
ആരാധനാലയങ്ങളുടെ പേരിൽ ധൂർത്ത് വേണ്ട -ആൻറണി കൊച്ചി: കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിയുന്നതും പുനർനിര്‍മിക്കുന്നതും നിരുത്സാഹപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആൻറണി. ശീതീകരിച്ച ആരാധനാലയങ്ങള്‍ക്ക് കോടികള്‍ ചെലവിടുന്നവര്‍ ആ തുക കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ ഉപയോഗിക്കണം. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍, കോടികള്‍ ചെലവഴിക്കുന്ന ധൂര്‍ത്ത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റി​െൻറ വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതി പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. 164 വിദ്യാലയങ്ങളിലെ 50,000 കുട്ടികള്‍ക്കാണ് ഈ വര്‍ഷം പോഷകസമൃദ്ധ ഉച്ചഭക്ഷണം നല്‍കുന്നതെന്ന് വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റികൂടിയായ കെ.വി. തോമസ് എം.പി പറഞ്ഞു. ഉച്ചഭക്ഷണത്തിന് പുറമെ കുട്ടികള്‍ക്ക് സായാഹ്നത്തില്‍ ലഘുഭക്ഷണംകൂടി നല്‍കുന്ന പദ്ധതിക്കും തുടക്കംകുറിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചിന്‍ ഷിപ്യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍, ദാറുല്‍ ഉലൂം സ്‌കൂള്‍ മാനേജര്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എന്‍.എന്‍. സുഗുണപാലന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story