Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമുക്തഭട​െൻറ...

വിമുക്തഭട​െൻറ സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽകുന്നില്ലെന്ന്​ പരാതി

text_fields
bookmark_border
ചെങ്ങന്നൂർ: വിമുക്തഭട​െൻറ ഉടമസ്ഥതയിലെ സ്ഥാപനത്തി​െൻറ ലൈസൻസ് പുതുക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ തടസ്സംനിൽക്കുന്നെന്ന് പരാതി. പാണ്ടനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ശ്രീശൈലം ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനം നടത്തിവന്ന മിലിട്ടറി സുബേദാർ റാങ്കിൽ പെൻഷനായ പാണ്ടനാട് പടിഞ്ഞാറ് ശ്രീശൈലം വീട്ടിൽ മുരളീധരൻ നായരാണ് പരാതിക്കാരൻ. സ്ഥാപനത്തി​െൻറ ലൈസൻസ് പുതുക്കുന്നതിന് പല പ്രാവശ്യം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ സാനിറ്ററി സർട്ടിഫിക്കറ്റ് ഉൾപ്പെടെ പലരേഖകളും സാക്ഷ്യപ്പെടുത്തിയിട്ടും നാളുകൾ നടത്തിച്ചു. ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സെക്ഷൻ ക്ലർക്ക് ലൈസൻസ് പുതുക്കിനൽകാതിരിക്കുകയാണ് ഉണ്ടായതെന്ന് മുരളീധരൻ നായർ പറഞ്ഞു. 2013-ലാണ് വാടകമുറിയിൽ വ്യാപാരം തുടങ്ങിയത്. ലൈസൻസ് പുതുക്കിനൽകാത്തതിനാൽ 2017 ആഗസ്റ്റ് 17-ന് കട ഒഴിയുകയായിരുന്നു. അഞ്ചുലക്ഷത്തോളം വിലവരുന്ന വ്യാപാരസാധനങ്ങൾ വീട്ടിലെ കാർപോർച്ചിലും മുറിയിലും ഇട്ടിരിക്കുകയാണ്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ, വ്യാപാരി വ്യവസായ ഭവൻ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയതായി മുരളീധരൻ നായർ പറഞ്ഞു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠിക്ക് വിശ്വാസികളുടെ തിരക്ക് ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിക്ക് ഭക്തജന പ്രവാഹം. വ്യാഴാഴ്ച പുലർച്ച നാലുമുതൽതന്നെ വിശ്വാസികൾ എത്തിത്തുടങ്ങി. ആറുദിവസത്തെ വ്രതത്തോടെയാണ് ഭക്തർ എത്തിയത്. രാവിലെ നിർമാല്യം മുതൽ ക്ഷേത്ര പരിസരത്ത് ജലപാനമില്ലാതെ വ്രതമിരുന്ന ഭക്തർ ശ്രീകോവിലിൽ അഭിഷേകം ചെയ്ത പഞ്ചഗവ്യം സേവിച്ചതിനുശേഷം ക്ഷേത്രത്തിൽനിന്ന് വെള്ള നിവേദ്യം കഴിച്ചാണ് വ്രതം അവസാനിപ്പിച്ചത്. ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ ഉച്ചക്ക് 12 വരെ തുടർന്നു. ക്ഷേത്ര തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന ഉഷപൂജ, എതിർത്ത് പൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവക്ക് പുറമെ അഞ്ച് വിശേഷാൽ പൂജ, നവകം, ശ്രീഭൂതബലി എന്നിവയും നടന്നു. ഉച്ച ശ്രീബലി എഴുന്നള്ളത്ത് മയിൽ വാഹന എഴുന്നള്ളത്തോടെ കാഴ്ചശ്രീബലിയായാണ് നടത്തിയത്. തിരക്ക് നിയന്ത്രിക്കാൻ നിരവധി പൊലീസുകാരും ഉപദേശകസമിതി പ്രവർത്തകരും ഉണ്ടായിരുന്നു. െറസിഡൻറ്സ് അസോ. മാവേലിക്കര: മാവേലിക്കര നഗരസഭയിലെ െറസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ (കോറം) ഭാരവാഹികെള തെരഞ്ഞെടുത്തു. തുടര്‍ന്ന് കെ.പി. വിദ്യാധരന്‍ ഉണ്ണിത്താ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭയുമായി സഹകരിച്ച് നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഭാരവാഹികൾ: കെ.പി. വിദ്യാധരന്‍ ഉണ്ണിത്താന്‍ (പ്രസി), എം. വിനയന്‍ (വൈസ് പ്രസി), മധുസൂദനന്‍ നായര്‍ (സെക്ര), ബാലന്‍ തയ്യില്‍ (ജോ. സെക്ര), കെ.പി. രാധാകൃഷ്ണപിള്ള (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story