Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTകേരള ബാങ്ക് ആസൂത്രണം ചെയ്തിരിക്കുന്നത് ലോകോത്തര നിലവാരത്തിൽ^ മന്ത്രി കടകംപള്ളി
text_fieldsbookmark_border
കേരള ബാങ്ക് ആസൂത്രണം ചെയ്തിരിക്കുന്നത് ലോകോത്തര നിലവാരത്തിൽ- മന്ത്രി കടകംപള്ളി കോലഞ്ചേരി: ലോകത്തെ ഏത് മുൻനിര ബാങ്കുമായി കിടപിടിക്കത്തക്കവണ്ണമാണ് കേരള ബാങ്കിന് സംസ്ഥാന സർക്കാർ രൂപം നൽകിയതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോലഞ്ചേരി ഏരിയ വ്യാപാരി വ്യവസായി വെൽഫെയർ കോ-ഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപവത്കരണത്തിൽ നിലവിൽ ജില്ലാസഹകരണ ബാങ്കുകളിൽ ചുമതലവഹിക്കുന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് സ്ഥാനനഷ്ടം ഉണ്ടാകുമെന്നതാണ് ഏകനഷ്ടം. വിശ്വാസ്യതയും സുതാര്യതയുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ അടിത്തറ. അതുകൊണ്ട് തന്നെ രാജ്യത്തെ സഹകരണ മേഖലയിലെ ആകെ നിക്ഷേപത്തിെൻറ പകുതിയും കേരളത്തിേൻറതാണ്. നോട്ട് നിരോധനം വഴി ഇതിെൻറ അടിത്തറ ഇളക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേരളീയ സമൂഹം ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുത്ത് തോൽപ്പിച്ചത് സഹകരണ മേഖലക്കെതിരെ കുപ്രചാരണം നടത്തിയവരെ പോലും ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സിയാൽ ഡയറക്ടർ സി. വി. ജേക്കബ്, ആദ്യകാല വ്യാപാരികളായ ടി.സി. കുര്യാക്കോസ്, എം.കെ. മൊയ്തീൻകുഞ്ഞ് ആശാൻ, യോയാക്കി പാൽപ്പാത്ത് എന്നിവരെ മന്ത്രി ആദരിച്ചു. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. എറണാകുളം ജോയൻറ് രജിസ്ട്രാർ എം.എസ് ലൈല എം.ഡി.എസ് പദ്ധതിയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു വായ്പ പദ്ധതിയും ഉദ്ഘാടനം ചെയ്തു. എം.ഒ.എസ്.സി മെഡിക്കൽ കോളജാശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ് ചാരിറ്റി ഫണ്ട് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ, കെ.കെ. രാജു, ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, സമിതി രക്ഷാധികാരി സി.കെ. വർഗീസ്, സി.ബി. ദേവദർശനൻ, കെ.വി ഏലിയാസ്, എം.എം. തങ്കച്ചൻ, ടി.എം. അബ്ദുൽ വാഹിദ്, സി.എ. ജലീൽ, വി.പി. പോൾ, എൻ.വി. കൃഷ്ണൻകുട്ടി, എ.വി. സ്ലീബ, വി.യു. ജോയി എന്നിവർ സംസാരിച്ചു. സർക്കാറിന് പ്രശംസ ചൊരിഞ്ഞ് യു.ഡി.എഫ് എം.എൽ.എ കോലഞ്ചേരി : എൽ.ഡി.എഫ് സർക്കാറിനും സഹകരണ-ദേവസ്വം വകുപ്പുകൾക്കും സ്ഥലം എം.എൽ.എയുടെ പ്രശംസ. കോൺഗ്രസ് നേതാവും കുന്നത്തുനാട് എം.എൽ.എയുമായ വി.പി സജീന്ദ്രനാണ് കേൾവിക്കാരെ ഞെട്ടിച്ച് സംസ്ഥാന സർക്കാറിന് പ്രശംസ ചൊരിഞ്ഞത്. കോലഞ്ചേരി വ്യാപാരി വ്യവസായി സമിതി വെൽെഫയർ സൊസൈറ്റി ഉദ്ഘാടന വേദിയായിരുന്നു രംഗം. ഇച്ഛാശക്തിയുള്ള പ്രവർത്തനങ്ങളാണ് ദേവസ്വം-സഹകരണ വകുപ്പുകൾ നടത്തുന്നത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണ്. പട്ടികജാതിക്കാരനെ ദേവസ്വം പ്രസിഡൻറാക്കിയതും ശാന്തിക്കാരാക്കിയതും അടക്കമുള്ള പ്രവർത്തനങ്ങൾ എടുത്ത് പറയണം. ഇത് തുറന്നു പറയാൻ തനിക്ക് മടിയില്ല. നിയമസഭയിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മന്ത്രിയെ നേരിൽ കിട്ടിയത് കൊണ്ട് ഇവിടെ വെച്ച് പറയുകയാണെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story