Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTകച്ചേരിത്താഴം പാലത്തിലും കാടുകയറി
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭയുടെ മൂക്കിന് മുന്നിലെ . കാടുവെട്ടൽ അടക്കം ശുചീകരണ പ്രവർത്തനങ്ങളിൽനിന്ന് നഗരസഭ പിന്നോട്ടുപോയതാണ് കാരണം. പാലത്തിലെ നടപ്പാതയിലടക്കം കാടുകയറി ദിവസങ്ങൾ പിന്നിട്ടിട്ടും വെട്ടിനീക്കാൻ അധികൃതർ തയാറായിട്ടില്ല. നഗരത്തിലെ വഴിയോരങ്ങളും കാടുകയറി കഴിഞ്ഞു. നേരത്തേ കാടുവെട്ടൽ അടക്കം ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിരുന്നു. ഇതിന് പ്രത്യേകം തൊഴിലാളികളെയും ദിവസക്കൂലിക്ക് നിയോഗിച്ചിരുന്നു. എന്നാൽ, നഗരത്തിലടക്കം കാടുകയറിയിട്ടും തിരിഞ്ഞുനോക്കാൻപോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story