Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിഴിയടച്ച്​...

മിഴിയടച്ച്​ വഴിവിളക്കുകൾ; ആവോലിയിൽ തിരിതെളിച്ച്​ സമരം

text_fields
bookmark_border
മൂവാറ്റുപുഴ: സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ആവോലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വഴിവിളക്കുകൾ തെളിക്കാൻ നടപടിയെടുക്കണമെന്നാവശ്വപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് മാർച്ചും സയാഹ്ന ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഒാഫിസിന് ചുറ്റും മെഴുകുതിരി കത്തിച്ചുെവച്ചായിരുന്നു പ്രതിഷേധ സമരം. കേടായ വഴിവിളക്കുകൾ നന്നാക്കുന്നതിന് രണ്ടുവർഷം മുമ്പ് ടെൻഡർ വിളിച്ച് കരാറുകാരനെ ജോലി എൽപിച്ചിരുന്നെങ്കിലും പഞ്ചായത്ത് പണം നൽകാത്തതിനെത്തുടർന്ന് ഒന്നരവർഷം മുമ്പ് പണി നിർത്തിയിരുന്നു. കരാറുകാരൻ നന്നാക്കാൻ കൊണ്ടുപോയ ഇലക്ട്രിക് ട്യൂബ് സെറ്റുകളും സോഡിയം ലാമ്പുകളും തിരികെ നൽകിയിട്ടില്ല. പഞ്ചായത്ത് അംഗങ്ങൾ മുൻകൈയെടുത്ത് പുതിയ കരാറുകാരനെ ചുതലപ്പെടുത്തിയെങ്കിലും പണി നടന്നിട്ടില്ല. പുതിയ ടെൻഡർ നടപടി പൂർത്തിയായെങ്കിലും ഫയൽ മുന്നോട്ട് പോയിട്ടില്ല. പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.എസ്. ഷഫാൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക്, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, ജോർജ് വർഗീസ്, സിബി പി. സെബാസ്റ്റ്യൻ, ഡിനു ഓലിക്കൽ, അരുൺ മോഹൻ, അമൽ ശ്രീധർ, റിയാദ് രണ്ടാർ, അബ്ദുൽ സലാൽ പഞ്ചായത്ത് അംഗങ്ങളായ ജോജി കുറുപ്പുമഠം, ജോർജ് മോനിപ്പിള്ളി, ഷിബു ജോസ്, ലിൻസി ടൈറ്റസ്, ഷിമ്മി തോംസൺ, അഫ്സൽ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story