Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM IST'മാനുഷരെല്ലാരും ഒന്നുപോലെ' നാളെ മൂവാറ്റുപുഴയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും മേളയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ പ്രദര്‍ശനത്തിെൻറ ഭാഗമായി ശനിയാഴ്ച വൈകീട്ട് ആറിന് ഹ്രസ്വചിത്രവും രണ്ട് ഡോക്യുമെൻററിയും പ്രദര്‍ശിപ്പിക്കും. രാജേഷ് ഭാസ്കരന് സംവിധാനം ചെയ്ത 50 മിനിറ്റുള്ള 'മാനുഷരെല്ലാരും ഒന്നുപോലെ'യാണ് ഹ്രസ്വചിത്രം. പയസ് സ്കറിയ പൊറ്റംകുളം സംവിധാനം ചെയ്ത 'ചെമന്ന പെട്ടി', ലെനിന് രാജേന്ദ്രെൻറ 'വയലാര്‍ രാമവര്‍മ' എന്നിവയാണ് ഡോക്യുമെൻററികള്‍. ഹ്രസ്വചിത്രത്തിെൻറയും ഡോക്യുമെൻററിയുെടയും അണിയറപ്രവര്‍ത്തകര്‍ ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കും. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 150-ാമത് പ്രദര്‍ശനമാണിത്. തൃശൂരില്‍ അരങ്ങേറുന്ന പുലിക്കളിയില്‍ ആകൃഷ്ടനായി പുലിവേഷം കെട്ടിയാടാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് മാനുഷരെല്ലാരും ഒന്നുപോലെയുടെ തുടക്കം. ഒടുവില്‍ ആഗ്രഹം സഫലമാക്കുന്നതില്‍ അയാള്‍ വിജയിക്കുന്നു. പുലിക്കളിയുടെ ദിവസം ഇളകിയാടി എത്തുന്ന പുലികളില്‍ ഒരാള്‍ അയാളാണ്. പക്ഷേ, വേഷപ്പകര്‍ച്ചയില്‍നിന്ന് തിരികെ നടക്കാന്‍ അയാള്‍ വൈകിപ്പോകുന്നു. പിറ്റേന്ന്, കല്പിത ലോകത്തിെൻറ ആലസ്യത്തില്‍നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്ന നഗരം അയാളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിലൂടെ സംവിധായകന് പറയുന്നത്. ചലച്ചിത്ര അക്കാദമി, എഫ്.എഫ്.എസ്.ഐ കേരളം എന്നിവരുടെ സഹകരണത്തോടെ മേള ഒാഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story