Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരമധ്യത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ഏേഴാടെ കച്ചേരിത്താഴം പാലത്തിലാണ് സംഭവം. ഗുരുതര പരിക്കേറ്റ പിറവം മുളന്തുരുത്തി സ്വദേശി അരുൺ സണ്ണിയെ (21) കോലഞ്ചേരി മെഡിക്കൽ കോളജിലും ബേസിൽ വർഗീസ്, (22) ജിജിൻ മാത്യു (24) എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അരുണിെൻറ തുടയിലെ മാംസഭാഗം റോഡിലേക്ക് ചിതറി വീണു. ചോര വാർന്ന് റോഡിൽ കിടന്ന അരുണിനെ ഫയർ ഫോഴ്സ് എത്തിയാണ് ആംബുലൻസിൽ കോലഞ്ചേരിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം മൂവാറ്റുപുഴയിൽ ഗതാഗതം സ്തഭിച്ചു. ദീർഘദൂര സർവിസ് ഉൾെപ്പടെയുള്ള വാഹനങ്ങൾ മണിക്കൂറുകൾ കഴിഞ്ഞാണ് യാത്ര തുടർന്നത്. പാലത്തിൽനിന്ന് െബെക്കുകൾ മാറ്റി റോഡിൽ വീണ രക്തം കഴുകിക്കളഞ്ഞതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാലത്തിലുള്ള കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിച്ചപ്പോൾ പരസ്പരം ഇടിക്കുകയായിരുന്നു. കച്ചേരിത്താഴം പുതിയ പാലത്തിലെ കുഴിയിൽ വീണ് നിരവധി പേർക്കാണ് ദിവേസന പരിക്കേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story