Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTസ്‌കൂള്‍ സുരക്ഷ ഉപദേശകസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ആലുവ: സ്‌കൂളുകളിലും പൊതുസ്‌ഥലങ്ങളിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആലുവ പൊലീസ് സര്‍ക്കിള്‍ ഓഫിസിന് കീഴില്‍ സ്‌കൂള്‍ സുരക്ഷ ഉപദേശകസമിതി രൂപവത്കരിച്ചു. ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, ആലുവ ജോയൻറ് ആര്‍.ടി.ഒ സി.എസ്. അയ്യപ്പന്‍, ആലുവ പൊലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒ സുരേഷ് എന്നിവര്‍ സംസാരിച്ചു. ആലുവ സര്‍ക്കിള്‍ പരിധിയില്‍ വരുന്ന അമ്പതോളം സ്‌കൂളുകളില്‍നിന്ന് അധ്യാപകരും പി.ടി.എ പ്രസിഡൻറുമാരും സി.ഐയുടെ ഓഫിസ് പരിധിയില്‍ വരുന്ന സ്‌റ്റേഷനുകളിലെ ഓഫിസര്‍മാരും പങ്കെടുത്തു. അധ്യാപകരുെടയും പി.ടി.എ പ്രസിഡൻറുമാരുെടയും ഭാഗത്തുനിന്ന് ഉണ്ടായ പരാതികള്‍ പരിഹരിക്കാമെന്ന് സി.ഐ അറിയിച്ചു. ഇത്തരത്തില്‍ സ്‌കൂളുകളില്‍ സുരക്ഷ ഉപദേശകസമിതികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story