Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 5:42 AM GMT Updated On
date_range 27 Oct 2017 5:42 AM GMTവില്ലേജ് ഓഫിസിനോട് ചേർന്ന വഴി കൈയേറാനുള്ള നീക്കം തടഞ്ഞു
text_fieldsbookmark_border
ആലുവ: വില്ലേജ് ഓഫിസിനോട് ചേർന്ന പുറമ്പോക്കുഭൂമിയെന്ന് കരുതുന്ന വഴി കൈയേറാനുള്ള ഫ്ലാറ്റുകാരുടെ ശ്രമം അധികൃതർ തടഞ്ഞു. ബ്രിഡ്ജ് റോഡിൽ വില്ലേജ് ഓഫിസിനോട് ചേർന്ന വഴിയാണ് സ്വകാര്യവ്യക്തികൾ കൈയേറി ടൈൽ വിരിക്കാൻ ശ്രമം നടത്തിയത്. ഇതിന് മുന്നോടിയായി ഫ്ലാറ്റിൽനിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിൽനിന്നും പൊതുകാനയിലേക്ക് മാലിന്യക്കുഴൽ സ്‌ഥാപിച്ചിരുന്നു. വിവരമറിഞ്ഞ് കൗൺസിലർമാരും നാട്ടുകാരും സ്‌ഥലത്തെത്തി പണി തടഞ്ഞു. തുടർന്ന് സ്‌ഥലത്തെത്തിയ വില്ലേജ് ഓഫിസർ അനധികൃത നിർമാണം നിർത്താനും ഭൂമി പൂർവസ്‌ഥിതിയിലാക്കാനും കൈയേറ്റക്കാർക്ക് രേഖാമൂലം നിർദേശം നൽകി. ഇതിനിെട, സ്‌റ്റോപ് മെമ്മോ നൽകാനെത്തിയ വില്ലേജ് ഓഫിസറെ ഫ്ലാറ്റ് ഉടമകളുമായി ബന്ധപ്പെട്ട ആളുകൾ അധിക്ഷേപിക്കാനും ശ്രമം നടത്തി. ഏകദേശം അഞ്ച് സെൻറോളം സ്ഥലമാണ് കൈവശപ്പെടുത്താൻ നീക്കം നടത്തിയത്. കോടികൾ വിലമതിക്കുന്നതാണ് ഭൂമി. സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരുെടയും ആശുപത്രിയിലെയും വാഹനങ്ങൾ ഈ ഭൂമിയിലൂടെയാണ് കൊണ്ടുപോയിരുന്നത്. നഗരസഭ കൗൺസിലർമാരായ സെബി വി. ബാസ്‌റ്റിൻ, ബി.ജെ.പി കൗൺസിലർ എ.സി. സന്തോഷ് കുമാർ, കെ. ജയകുമാർ, കെ.വി. സരള എന്നിവർ ചേർന്നാണ് കൈയേറ്റം തടഞ്ഞത്. സ്‌ഥലത്തെത്തിയ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസലിന് വില്ലേജ് ഓഫിസർ ഷാഹിന സ്‌റ്റോപ് മെമ്മോയുടെ കോപ്പി കൈമാറി. പൂർവസ്‌ഥിതി തുടരാനും നിർമാണപ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കാനും അദ്ദേഹം ഫ്ലാറ്റുമായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മാലിന്യക്കുഴൽ സ്‌ഥാപിച്ചതിനെതിരെ നാട്ടുകാർ നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നഗരസഭയിൽനിന്ന് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്താൻ തയാറായില്ല. ഫ്ലാറ്റുകാരെ സഹായിക്കാനാണ് നഗരസഭ ഭരണസമിതിയും ഉദ്യോഗസ്‌ഥരും ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു.
Next Story