Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTമെട്രോ സൗന്ദര്യവത്കരണം; കൗൺസിലർമാർ ശയനപ്രദക്ഷിണം നടത്തി
text_fieldsbookmark_border
ആലുവ: മെട്രോ സൗന്ദര്യവത്കരണം അട്ടിമറിക്കാതെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആലുവ നഗരസഭയിലെ ഒരുവിഭാഗം കൗൺസിലർമാർ മെട്രോ സ്‌റ്റേഷന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി. ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ, സ്വതന്ത്ര അംഗങ്ങളായ കെ. ജയകുമാർ, സെബി വി. ബാസ്‌റ്റിൻ എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്. ഇവർക്ക് പിന്തുണയുമായി വനിത കൗൺസിലർ കെ.വി. സരളയും എത്തിയിരുന്നു. വിഷയത്തിൽ ചെയർപേഴ്സെൻറയും എം.എൽ.എയുടെയും മൗനം സംശയത്തിന് ഇടനൽകുന്നതായി കൗൺസിലർമാർ ആരോപിച്ചു. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി സ്‌ഥാപിച്ച കോൺക്രീറ്റ് തൂണുകൾ നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കാമറകൾ സ്‌ഥാപിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story