Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTപൊളിക്കാൻ നോട്ടീസ് നൽകിയത് നാലുതവണ; അനധികൃത ലോട്ടറിക്കട ഇപ്പോഴും സുരക്ഷിതം
text_fieldsbookmark_border
ആലുവ: പൊളിച്ചുനീക്കാൻ നാലുതവണ നഗരസഭ നോട്ടീസ് നൽകിയ ലോട്ടറിക്കട ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നു. ആലുവ ബാങ്ക് കവലക്ക് സമീപത്തെ റോഡരികിലെ അനധികൃത കൈയേറ്റമാണ് ഇപ്പോഴും അധികൃതരുടെ തണലിൽ സുരക്ഷിതമായി നിലനിൽക്കുന്നത്. ആലുവ നജാത്ത് ആശുപത്രിക്ക് മുൻഭാഗത്തെ സ്വകാര്യ വ്യക്തിയുടെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭ നോട്ടീസ് നൽകിയിട്ടും ഒരു നടപടിയുമില്ല. കഴിഞ്ഞ മാസം 16ന്, ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസാകട്ടെ നഗരസഭ ജീവനക്കാർ നേരിട്ടെത്തി കൈയേറ്റ ഭൂമിയിലെ കെട്ടിടത്തിൽ പതിക്കുകയും ചെയ്തു. കൈയേറിയ ഭൂമിയിലെ ഓടുമേഞ്ഞ കെട്ടിടത്തോട് ചേർന്നാണ് രണ്ട് സ്‌ഥലങ്ങളിലായി താൽക്കാലിക കെട്ടിടങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തി ലോട്ടറി വിൽപനക്കായി വൻ തുക വാടകക്ക് നൽകിയിട്ടുള്ളത്. കൈയേറ്റ ഭൂമിയിലെ അനധികൃത കെട്ടിടവും ലോട്ടറി വിൽപനയും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടായിട്ടുണ്ട്. അനധികൃത കൈയേറ്റത്തിനെതിരെ നടപടിയെടുക്കാൻ നഗരസഭ അധികൃതർ മടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭയിലെ ഒരുവിഭാഗം ഉദ്യോഗസ്‌ഥരാണ് അനധികൃത കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story