Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTസാഹിത്യ പോഷിണി വായനശാല പ്ലാറ്റിനം ജൂബിലി നിറവിൽ
text_fieldsbookmark_border
ആലുവ: തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി 1942 മുതൽ കിഴക്കേ കടുങ്ങല്ലൂരിൽ പ്രവർത്തിച്ചുവരുന്ന . നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വൈകീട്ട് 5.30ന് സഹകരണ ബാങ്ക് ഹാളിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് രണ്ടുമാസം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മനോജ് വാസു അധ്യക്ഷത വഹിക്കും. ഡോ. വത്സലൻ വാതുശ്ശേരി, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. എല്ലാ വർഷവും നടത്തിവരാറുള്ള കേരളപ്പിറവി -സർഗകൈരളി 2017 ആഘോഷങ്ങൾക്കും ഇതോടെ തുടക്കമാവും.1942ൽ കിഴക്കേ കടുങ്ങല്ലൂരിലെ ഏതാനും യുവാക്കൾ ചേർന്ന് രൂപവത്കരിച്ച സാഹിത്യ പോഷിണി വായനശാല ഇന്ന് ജില്ലയിലെ മികച്ച ലൈബ്രറികളിൽ ഒന്നാണ്. സഹകരണ ബാങ്കുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള അവാർഡ് ഈയിടെ സാഹിത്യ പോഷിണിക്ക് ലഭിക്കുകയുണ്ടായി. 1966ലാണ് ഈ വായനശാല കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്നത്. കേരളത്തിെൻറ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വായനശാലയുടെ പ്രവർത്തനം സഹകരണ ബാങ്ക് ഏറ്റെടുത്തത്. തലമുറകളിൽ അനൗപചാരിക വിദ്യാഭ്യാസത്തിെൻറ വെളിച്ചം പകരുക വഴി സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെയാണ് വായനശാല നാടിന് നൽകിയത്. 2000 ഏപ്രിൽ ഒന്നിന് കവി കടമ്മനിട്ട രാമകൃഷ്ണനാണ് ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തത്. 30,000ൽപരം പുസ്തകങ്ങൾ, 2000 അംഗങ്ങൾ, വിശാലമായ വായനമുറി, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പ്രതിമാസ സാഹിത്യ-സാംസ്കാരിക ചർച്ചകൾ എന്നിവ ലൈബ്രറിയുടെ പ്രവർത്തനം സജീവമാക്കുന്നു. ലൈബ്രറി കൗൺസിലിൽനിന്ന് ലഭിക്കുന്ന ഗ്രാൻറ് കൊണ്ട് എല്ലാ വർഷവും 30,000 രൂപയുടെ പുസ്തകങ്ങൾ വാങ്ങുന്നു. സർഗകൈരളി എന്ന പേരിൽ വർഷവും വിദ്യാർഥികൾക്കായി ആദിത്യ വാസുദേവ സ്മാരക പ്രസംഗ മത്സരവും കവിതാലാപന മത്സരവും ക്വിസ് മത്സരവും നടത്തിവരുന്നു. അന്തരിച്ച കക്കാട്ടു ശങ്കരൻ നായർ നൽകിയ രണ്ടുസെൻറ് സ്ഥലത്താണ് വായനശാലയുടെ ആദ്യമന്ദിരം പ്രവർത്തനമാരംഭിച്ചത്. സ്ഥലപരിമിതി പ്രശ്നമായപ്പോൾ പി. പരമേശ്വരൻ പിള്ള (ഓമനയമ്മാവൻ) സംഭാവന ചെയ്ത നാലുസെൻറ് സ്ഥലത്താണ് ഇപ്പോഴത്തെ മന്ദിരം പണി കഴിപ്പിച്ചത്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നവംബർ, ഡിസംബർ മാസങ്ങളിലായി നോവൽ-കഥ-നാടക--കവിത ചർച്ചകൾ, പ്രഭാഷണങ്ങൾ, പുസ്തക പ്രകാശനങ്ങൾ, പ്രസംഗ- കവിതാലാപന- സംഗീത മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 15ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ, സേതു, സുനിൽ പി. ഇളയിടം, േഗ്രസി, സുഭാഷ് ചന്ദ്രൻ, വേണു വി. ദേശം, ബാബു പള്ളാശ്ശേരി എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും. സമാപന സമ്മേളനത്തിൽ വായനശാലയുടെ ആദ്യകാല പ്രവർത്തകരെ ആദരിക്കും. കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. മനോജ് വാസു, സെക്രട്ടറി എൻ. സന്തോഷ് കുമാർ, കെ.പി. ദിവാകരൻ നായർ, കെ. ശശികുമാർ, പ്രഫ. ഇ.എസ്. സതീശൻ, എം.പി. ജയൻ എന്നിവരുൾപ്പെട്ട സംഘാടകസമിതിയാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story