Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്പാട്ടുകാവിലെ...

അമ്പാട്ടുകാവിലെ റെയിൽവേ തുരങ്കപാത നിർമാണം ആരംഭിച്ചില്ല

text_fields
bookmark_border
നിർമാണോദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു ആലുവ: ചൂർണിക്കര പഞ്ചായത്തിലെ അമ്പാട്ടുകാവിലെ നിർദിഷ്ട റെയിൽവേ തുരങ്കപാത നിർമാണം ആരംഭിച്ചില്ല. നിർമാണോദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പണി തുടങ്ങാൻ റെയിൽവേ അധികൃതർക്ക് സാധിച്ചിട്ടില്ല. പഞ്ചായത്ത് ഫണ്ട് റെയിൽവേക്ക് കൈമാറിയിട്ട് അഞ്ചുവർഷം പിന്നിട്ടു. എസ്‌റ്റിമേറ്റ് തുക തികയാതെവന്നപ്പോൾ എം.എൽ.എ, എം.പി, ജില്ല പഞ്ചായത്ത് ഫണ്ടുകളും ഇതിന് ചെലവഴിച്ചിരുന്നു. ചൂർണിക്കര നിവാസികളുടെ സ്വപ്നപദ്ധതിയാണിത്. റെയിൽേവ ട്രാക്കും ദേശീയപാതയും വന്നതോടെ രണ്ടുവശത്തായി മുറിഞ്ഞുപോയ പഞ്ചായത്തി​െൻറ സ്വപ്നപദ്ധതിയായിരുന്നു അമ്പാട്ടുകാവ് തുരങ്കപാത. അമ്പാട്ടുകാവ് ഭാഗത്ത് റെയിൽേവ ട്രാക്കിന് വളവുണ്ട്. ഇവിടെയെത്തുന്ന ട്രെയിനുകൾ ട്രാക്ക് മുറിച്ച് കടക്കുന്നവരുടെ ശ്രദ്ധയിൽപെടാറില്ല. ട്രെയിൻ അടുത്തെത്തുമ്പോഴായിരിക്കും ട്രാക്കിലുള്ളവർ അറിയുന്നത്. ഇങ്ങനെ നിരവധി അപകടം ഇവിടെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തി​െൻറ കിഴക്ക് വാഹനവുമായി എത്തിച്ചേരാൻ ആലുവയിലൂെടയോ കളമശ്ശേരിലൂെടയോ മാത്രമാണ് സാധിച്ചിരുന്നത്. കമ്പനിപ്പടിയിൽ ഒരു തുരങ്കപാതയുണ്ടെങ്കിലും അതിലൂടെ ചെറുകാറുകൾക്ക് മാത്രമാണ് പോകാൻ സാധിക്കുന്നത്. ഇതോടെയാണ് അമ്പാട്ടുകാവ് കേന്ദ്രീകരിച്ച് തുരങ്കപാതയെന്ന ആവശ്യം ഉയർന്നത്. എട്ടുവർഷം മുമ്പ് അമ്പാട്ടുകാവ് പാതക്ക് പഞ്ചായത്ത് അധികൃതർ 63.8 ലക്ഷം രൂപ റെയിൽേവയിൽ അടച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നാലുലക്ഷം രൂപയും ജില്ല പഞ്ചായത്ത് പത്തുലക്ഷവും അൻവർ സാദത്ത് എം.എൽ.എ 30 ലക്ഷവും അനുവദിച്ചു. മെട്രോ യാർഡി‍​െൻറ പ്രവർത്തനങ്ങൾക്ക് മുട്ടത്ത് മറ്റൊരു തുരങ്കപാത നിർമിച്ചതോടെയാണ് അമ്പാട്ടുകാവ് വിസ്മൃതിയിലായത്. മെേട്രാ യാർഡി​െൻറ പ്രവർത്തനങ്ങൾക്ക് മാത്രമേ മുട്ടം തുരങ്കപാത ഉപകാരപ്പെടൂവെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് അമ്പാട്ടുകാവ് തുരങ്കപാത വീണ്ടും സജീവമായത്. അമ്പാട്ടുകാവിൽ പുഷ് ത്രൂ മാതൃകയിൽ തുരങ്കപാത നിർമിക്കുന്നതിന് റെയിൽവെ നേരേത്ത 93 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ, പിന്നീട് നിർമാണ ചെലവ് ഒരുകോടിയിലധികം ഉയർത്തി. നിർമാണത്തിനുള്ള ബാക്കി 17.35 ലക്ഷം രൂപ ഇന്നസ​െൻറ് എം.പി നൽകാൻ തയാറായതോടെയാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. നിർമാണം തുടങ്ങാത്തതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക ഒഴിവാക്കാൻ പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് ചൂർണിക്കര പഞ്ചായത്ത് കോൺഗ്രസ് പാർലമ​െൻററി പാർട്ടി ലീഡർ ബാബു പുത്തനങ്ങാടി പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിന്മേൽ വെള്ളിയാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച നടത്തുമെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story