Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹയർ സെക്കൻഡറി പരീക്ഷ...

ഹയർ സെക്കൻഡറി പരീക്ഷ സമയമാറ്റ നീക്കം ഉപേക്ഷിക്കണം ^എച്ച്​.എസ്​.എസ്​.ടി.എ

text_fields
bookmark_border
ഹയർ സെക്കൻഡറി പരീക്ഷ സമയമാറ്റ നീക്കം ഉപേക്ഷിക്കണം -എച്ച്.എസ്.എസ്.ടി.എ കൊച്ചി: ഹയർ സെക്കൻഡറി പൊതു പരീക്ഷസമയത്തിൽ മാറ്റം വരുത്താനുള്ള ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് പ്രോഗ്രാം കമ്മിറ്റി നിർദേശത്തിെനതിരെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ). ഉച്ചക്കുശേഷം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷകൾ രാവിലത്തേക്ക് മാറ്റുന്നതിനാണ് ഹൈസ്കൂൾ സംഘടനകൾ മാത്രം അംഗങ്ങളായ ക്യു.െഎ.പി യോഗം ഏകപക്ഷീയ നിർദേശം സർക്കാറിന് സമർപ്പിച്ചിരിക്കുന്നതെന്ന് എച്ച്.എസ്.എസ്.ടി.എ കുറ്റപ്പെടുത്തി. നിർദേശം തള്ളണമെന്ന് അവർ ആവശ്യപ്പെട്ടു. ഒരേ ദിവസം അഞ്ചും ആറും വിഷയങ്ങളിലെ പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറിയിൽ പരീക്ഷ ജോലിയിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും സഹായിക്കാൻ മറ്റാരുമില്ലാത്ത അവസ്ഥയാണ്. ഓരോ ദിവസത്തെയും പരീക്ഷക്കുള്ള സീറ്റ് ക്രമീകരണം മുതൽ പരീക്ഷകൾ പിഴവില്ലാതെ നടത്തി വ്യത്യസ്ത വിഷയങ്ങളുടെ ഉത്തരക്കടലാസ് കൃത്യമായി പാക്കിങ് പൂർത്തിയാക്കി തപാൽ വഴി അയക്കുന്ന ജോലി വരെ പരീക്ഷ ചീഫി​െൻറ നേതൃത്വത്തിൽ ഒന്നോ രണ്ടോ അധ്യാപകരാണ് െചയ്യേണ്ടി വരുന്നത്. രാവിലത്തെ പരീക്ഷ കഴിഞ്ഞ് ഇത്രയും ജോലി തീർത്ത് ഉത്തരക്കടലാസ് അയക്കാൻ വൈകീട്ടോടെ മാത്രമേ കഴിയൂ. ഇൗ സാഹചര്യത്തിൽ പരീക്ഷാസമയം വൈകുന്നേരത്തേക്ക് മാറ്റാനുള്ള ശ്രമം അപ്രായോഗികവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംസ്ഥാന നേതാക്കളായ എം. രാധാകൃഷ്ണൻ, ഡോ. സാബുജി വർഗീസ്, ആർ. രാജീവൻ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story