Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 5:38 AM GMT Updated On
date_range 27 Oct 2017 5:38 AM GMTശീതകാല സമയക്രമം 29 മുതൽ; ജസീറയും തായ് ലയൺ എയറും കൊച്ചിയിലേക്ക്
text_fieldsbookmark_border
നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിലെ ശീതകാല സമയവിവര പട്ടിക ഒക്ടോബർ 29ന് നിലവിൽ വരും. മാർച്ച് 28 വരെയാണ് പ്രാബല്യം. കുവൈത്തിൽനിന്നുള്ള ജസീറ എയർവേസും തായ്ലൻഡിൽനിന്ന് ലയൺ എയറും പുതുതായി കൊച്ചി സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും ബജറ്റ് എയർലൈനുകളാണ്. ലയൺ എയർ നവംബർ 16ന് സർവിസ് തുടങ്ങും. ബാങ്കോക്കിൽനിന്ന് ദിവസേന രാത്രി 11.20ന് കൊച്ചിയിലെത്തുന്ന വിമാനം 12.20ന് മടങ്ങിപ്പോകും. ഇതോടെ കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് ദിനേന ചെലവുകുറഞ്ഞ രണ്ട് സർവിസായി. ജസീറ എയർവേസ് നവംബർ 23ന് കുവൈത്ത് സർവിസ് തുടങ്ങും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.30ന് കൊച്ചിയിലെത്തുന്ന വിമാനം 5.15ന് മടങ്ങിപ്പോകും. ഇതിനുപുറെമ, കുവൈത്ത് എയർലൈൻസ് ആഴ്ചയിൽ പത്ത് സർവിസ് നടത്തുന്നുണ്ട്. രാജ്യാന്തര സെക്ടറിൽ, ദുൈബയിലേക്കാണ് ഏറ്റവുമധികം സർവിസുള്ളത്; ആഴ്ചയിൽ 59. മസ്ക്കത്തിലേക്കും അബൂദബിയിലേക്കും 35 വീതം സർവിസുണ്ട്. കിഴക്കനേഷ്യ മേഖലയിൽ, ക്വാലാലംപൂരിലേക്ക് ആഴ്ചയിൽ 25ഉം സിംഗപ്പൂരിലേക്ക് 13ഉം സർവിസുണ്ട്. ആഭ്യന്തര മേഖലയിൽ ഗോ എയർ ലഖ്നോവിലേക്ക് പുതിയ സർവിസ് തുടങ്ങും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 2.25ന് ലഖ്നോവിൽനിന്ന് എത്തുന്ന വിമാനം 3.05ന് മടങ്ങിപ്പോകും. നവംബർ 10ന് സർവിസ് തുടങ്ങും. ഇൻഡിഗോ ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവടങ്ങളിലേക്ക് പുതിയ സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽക്കാല സമയപട്ടികയിൽ മൊത്തം പ്രതിവാര സർവിസ് 1314 ആയിരുന്നു. ശീതകാല പട്ടികയിൽ അത് 1422 ആകും.
Next Story