Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാനയില്ലാതെ റോഡ്​...

കാനയില്ലാതെ റോഡ്​ നിർമാണം; അംഗൻവാടിയും വീടുകളും വെള്ളക്കെട്ടിൽ

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് അറവുകാട് കിഴക്ക് തിരുവല്ലമഠം-മൂവർകാട് പനമ്പട റോഡ് നിർമാണത്തിൽ കാന കെട്ടാത്തതുമൂലം പ്രദേശം വെള്ളക്കെട്ടിലായി. സർക്കാർ ഖജനാവിൽനിന്ന് 25 ലക്ഷം മുടക്കിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പനമ്പട മുതൽ ഈര തോടുവരെ 12 മീറ്റർ വീതിയിലും 500 മീറ്റർ നീളത്തിലുമാണ് റോഡ് നിർമിക്കുന്നത്. ക്വാറി വേസ്റ്റ് ഉപയോഗിച്ച് റോഡ് ഉയർത്തിയപ്പോൾതന്നെ പെയ്ത മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാതെ കുരുന്നുകൾ പഠിക്കുന്ന 16ാം നമ്പർ അംഗൻവാടി പരിസരവും സമീപ വീടുകളും വെള്ളക്കെട്ടിലായി. കാന കെട്ടി റോഡ് നിർമിക്കണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് ചിലരുടെ താൽപര്യങ്ങൾക്കനുസരിച്ച് റോഡ് നിർമാണം നടത്തുന്നതെന്നാണ് ആക്ഷേപം. അംഗൻവാടി വെള്ളക്കെട്ടിലായതിനാൽ കുരുന്നുകൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർ എത്തിയിരുന്നില്ല. തുടർന്ന് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കുത്തിവെപ്പ് എടുക്കേണ്ട ഗതികേടിലായിരുന്നു രക്ഷിതാക്കൾ. കാന നിർമിക്കാതെയുള്ള റോഡ് നിർമാണത്തിന് 25 ലക്ഷം ചെലവാകില്ലെന്നും നാട്ടുകാർ പറയുന്നു. വേഗത്തിന് വിലങ്ങിടാൻ സംവിധാനങ്ങളില്ല പൂച്ചാക്കൽ: സ്‌കൂൾ വാഹനങ്ങളുടെയും സ്വകാര്യ സ്കൂൾ ബസുകളുടെയും വേഗത്തിന് വിലങ്ങിടാൻ ജി.പി.എസ്, സി.സി ടി.വി കാമറകൾ, വേഗപ്പൂട്ട് എന്നിവ ഘടിപ്പിക്കാനുള്ള നിർദേശം സ്‌കൂൾ അധികാരികൾ പാലിക്കുന്നില്ലെന്ന് പരാതി. സ്‌കൂൾ വാഹനങ്ങളുടെ നീക്കം പൊലീസ് സ്‌റ്റേഷൻ, കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിരീക്ഷിക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഒരുക്കാൻ നിർദേശം നൽകിയത്. വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയാനും അങ്ങനെ കൊണ്ടുപോകുന്ന ഡ്രൈവർക്കെതിരെയും വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കാനും ഇത് സഹായകരമാകും. സ്‌കൂൾ-കോളജ് എന്നിവയുടെ മുന്നിൽ രണ്ട് ട്രാഫിക് വാർഡൻമാരെ സ്‌കൂൾ അധികൃതർ നിയമിക്കണമെന്നും സി.സി ടി.വി കാമറകൾ സ്ഥാപിക്കാനും അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഒരിടത്തും പാലിച്ചുകാണുന്നില്ല. കുട്ടികളുമായി തിരക്കുള്ള റോഡുകളിലൂടെ സ്കൂൾ ബസുകൾ പായുന്ന കാഴ്ച പതിവാണ്. നാട്ടുകാർ പല സ്കൂൾ അധികൃതർക്കും പരാതി നൽകിയിരുന്നു. സ്കൂളുകളും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. + സി.ബി.എസ്.ഇ നിര്‍ദേശങ്ങൾ പൂച്ചാക്കൽ: സി.ബി.എസ്.ഇ നിര്‍ദേശങ്ങള്‍ അനുസരിച്ച് ബസുകളില്‍ വേഗം 40 കി.മീറ്ററായി പരിമിതപ്പെടുത്തി വേഗപ്പൂട്ട് സ്ഥാപിക്കണമെന്നാണ്. കൂടാതെ, ബസുകളില്‍ ജി.പി.എസും കാമറയും സ്ഥാപിക്കണം. വിദ്യാര്‍ഥിനികളെല്ലാം ഇറങ്ങുന്നതുവരെ ബസില്‍ വനിത സഹായി ഉണ്ടായിരിക്കണം. സ്‌കൂളി​െൻറയും ഡ്രൈവറുടെയും വാഹന ഉടമയുടെയും ഫോണ്‍നമ്പറും മറ്റുവിവരങ്ങളും വാഹനത്തിനകത്തും പുറത്തും കാണത്തക്ക വിധത്തില്‍ രേഖപ്പെടുത്തണം. വിന്‍ഡോയില്‍ ഗ്രില്ലും വണ്ണം കുറഞ്ഞ കമ്പികൊണ്ടുള്ള വലയും സ്ഥാപിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. എന്നാൽ, ഇതെല്ലം പാലിക്കുന്നത് ചുരുക്കം ചില സ്കൂളുകൾ മാത്രമാണ്. സ്കൂളിലേക്ക് വരുന്ന സ്വകാര്യബസുകളുടെ വിവരങ്ങൾപോലും പല സ്കൂൾ അധികൃതരുടെയും കൈയിലില്ല. രാവിലെ സ്കൂളിൽ ഇറക്കുകയും വൈകീട്ട് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതും മാത്രമാണ് അറിയാവുന്നത്.
Show Full Article
TAGS:LOCAL NEWS
Next Story