Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTത്രിദിന സഹവാസ ക്യാമ്പ്
text_fieldsbookmark_border
ആലപ്പുഴ: കുട്ടനാട്, ചേർത്തല, ആലപ്പുഴ വിദ്യാഭ്യാസ ജില്ലകളിലെ ഹയർ സെക്കൻഡറി സൗഹൃദ ക്ലബ് സ്കൂൾ ലീഡേഴ്സിന് കർമസദനിൽ നടന്നിരുന്ന സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന അംഗീകരിച്ച ജീവിതനൈപുണികളിലും മാനസികാരോഗ്യത്തിലും ബംഗളൂരു നിംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ രൂപപ്പെടുത്തിയ പ്രവർത്തനാധിഷ്ഠിത പരിശീലനമാണ് നടന്നത്. കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെൽ ജില്ല കോഒാഡിനേറ്റർ എ. സലാം, ജോയൻറ് കോഒാഡിനേറ്റർ ആർ. അംബിക, വിദ്യാഭ്യാസ ജില്ല കൺവീനർമാരായ മിനി ജോസഫ്, ഷിഹാബുദ്ദീൻ, വരദകുമാരി, പരിശീലകരായ പി. ജയലാൽ, സതീഷ്കുമാർ, സെയ്നി ഹമീദ്, കെ.ആർ. രശ്മി, സിസ്റ്റർ ഷെർളി ജോസഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story