Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTസുബൈർ സബാഹി അനുസ്മരണം ഇന്ന്-
text_fieldsbookmark_border
കൊച്ചി: പി.ഡി.പി സംസ്ഥാന വൈസ്ചെയർമാനായിരുന്ന സുബൈർ സബാഹി അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചെമ്പറക്കിയിൽ നടക്കും. പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, പി.ഡി.പി സീനിയർ ജനറൽ സെക്രട്ടറി കെ.ഇ. അബ്ദുല്ല, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ.സി. മോഹനൻ-, മുൻ എം.എൽ.എ എ.എം. യൂസഫ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.വി.സി. അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. മോദി പിണറായി ഭായ് ഭായ് -കെ.എസ്.യു കൊച്ചി: വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് അടിയറ വെക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യര്‍. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 'മോദി പിണറായി ഭായ് ഭായ് ' കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനെതിരേ കവല പ്രസംഗം നടത്തുക മാത്രമല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. നിയമം ലംഘിച്ച് പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതെ ഉത്തരവിറക്കിയ കലക്ടറെ സ്ഥലം മാറ്റി. ആര്‍.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിന ശതാബ്ദി ആഘോഷം സംബന്ധിച്ച സര്‍ക്കുലറും മാര്‍ഗരേഖയും എല്ലാ സ്‌കൂളിലേക്കും അയച്ചുകൊടുക്കാന്‍ മൗനാനുവാദം കൊടുത്തും ആര്‍.എസ്.എസ്-സി.പി.എം കൂട്ടുകെട്ട് ഊട്ടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാർ. കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് പ്രസിഡൻറ് ഹെന്‍ട്രി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ. എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്‌ലം, ജില്ല സെക്രട്ടറിമാരായ കെ.എം. മന്‍സൂര്‍, ബ്രൈറ്റ് കുര്യ ന്‍, സഫല്‍ വലിയവീടന്‍, ബിലാല്‍ കടവില്‍, കെ.എം. അനസ്, മിവ ജോള്ളി, എസ്. സുചിത്ര, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടിറ്റോ ആൻറണി, എ.കെ. നിഷാദ്, സേതു രാജ്, ജിന്‍ഷാദ് ജിന്നാസ് തുടങ്ങിയവര്‍ നേതൃത്വം നൽകി. െഗസ്റ്റ് െലക്ചറര്‍ നിയമനം കൊച്ചി: തൃപ്പൂണിത്തുറ ഗവ. കോളജിൽ 2017--'18 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ െഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനായി ഇംഗ്ലീഷ് വിഷയത്തില്‍ എം.എ നെറ്റ് യോഗ്യതയുള്ളവരും എറണാകുളം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ െഗസ്റ്റ് ലക്ചറര്‍ പട്ടികയില്‍ പേരുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇൻറര്‍വ്യൂവിന് ഒക്‌ടോബര്‍ 31-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ. കോളജിൽ പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story