Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTഹാദിയയുടെ സംരക്ഷണച്ചെലവ്: വിവരം നൽകാതെ പൊലീസ്
text_fieldsbookmark_border
കൊച്ചി: ഹൈകോടതി ഉത്തരവിനെത്തുടർന്ന് വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ കഴിയുന്ന ഡോ. ഹാദിയയുടെ സംരക്ഷണത്തിന് ചെലവഴിക്കുന്ന തുക വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതെ പൊലീസിെൻറ ഒളിച്ചുകളി. വിവരാവകാശ പ്രവർത്തകനായ കരുമാലൂർ ഷാനവാസാണ് ചെലവിെൻറ വിവരങ്ങൾ ആവശ്യപ്പെട്ട് കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടിന് അപേക്ഷ നൽകിയത്. മുപ്പതോളം ഉദ്യോഗസ്ഥരുടെയും പൊലീസ് വാഹനങ്ങളുടെയും നിരീക്ഷണ കാമറ സ്ഥാപിച്ചതിെൻറയും ചെലവിനായി എത്രത്തോളം തുക പൊതുഖജനാവിൽനിന്ന് വിനിയോഗിച്ചു എന്നതായിരുന്നു ചോദ്യം. എന്നാൽ, കേസ് എൻ.ഐ.എ അന്വേഷിക്കുന്നതിനാൽ വിവരങ്ങൾ നൽകാൻ സാധ്യമല്ല എന്നാണ് മറുപടി. ഹാദിയയുടെ കേസ് എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെങ്കിലും സംരക്ഷണം നൽകുന്നതും സംവിധാനങ്ങൾ ഒരുക്കിയതും കോട്ടയം പൊലീസാണ്. അതിനാൽ പൊലീസിെൻറ മറുപടി വിവരാവകാശ നിയമം അനുസരിച്ച് നിലനിൽക്കുന്നതല്ലെന്നും അപ്പീൽ നൽകുമെന്നും ഷാനവാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story