Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ തൂണുകളിൽ...

മെട്രോ തൂണുകളിൽ സ്ഥാപിച്ച പരസ്യബോർഡുകൾ മോഷ്​ടിച്ചു

text_fields
bookmark_border
കൊച്ചി: മെട്രോ റെയിൽ തൂണുകളിൽ സ്ഥാപിച്ച പരസ്യബോർഡുകൾ മോഷണം പോയി. പത്തടിപ്പാലം ജങ്ഷന് സമീപത്തെ നാല് ബോർഡാണ് കാണാതായത്. ബോർഡുകൾ സ്ഥാപിക്കാനുള്ള കരാർ സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. 'നെല്ലിക്ക മധുരിച്ചുതുടങ്ങി' വാക്യത്തോടെയുള്ള ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചിരുന്നു. മറ്റുസ്ഥാപനങ്ങൾക്ക് പരസ്യം നൽകാൻ അവസരം ഒരുക്കുന്നതും കമ്പനിയാണ്. രാവിലെയാണ് മോഷണവിവരം അധികൃതർ അറിയുന്നത്. എൽ.ഇ.ഡി ലൈറ്റുകേളാടുകൂടിയ ബോർഡുകളാണിത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ.എം.ആർ.എൽ അധികൃതർ കമീഷണർ ഓഫിസിൽ പരാതി നൽകി. അതേസമയം, തൂണുകളിൽ ബോർഡുകൾ സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ദേശീയപാത അതോറിറ്റി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കാനുള്ള അധികാരം കെ.എം.ആർ.എല്ലിന് ഇല്ലെന്ന് കാണിച്ചാണ് പരാതി. എന്നാൽ, ഇതിന് െടൻഡർ ക്ഷണിക്കുന്നതിന് മുേമ്പ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാഷനൽ ഹൈവേ അതോറിറ്റിക്ക് കത്തയച്ചിരുെന്നന്നും അന്ന് എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story