Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി കുടിയേറ്റ...

കൊച്ചി കുടിയേറ്റ തൊഴിലാളികളുടെ ഇഷ്​ടകേന്ദ്രമെന്ന്​ പഠനം

text_fields
bookmark_border
കൊച്ചി: 10 വർഷത്തിനിടെ ജില്ലയിലെ എല്ലാ തൊഴിൽ മേഖലകളിലും സാന്നിധ്യം ഉറപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കൊച്ചി മാറിയെന്ന് പഠനം. പെരുമ്പാവൂർ ആസ്ഥാനമായ സ​െൻറർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്മ​െൻറ് (സി.എം.െഎ.ഡി) ആണ് ജില്ലയിലെ ഇതര സംസ്ഥാനക്കാരുടെ സാന്നിധ്യം സംബന്ധിച്ച കുടിയേറ്റരേഖ പ്രസിദ്ധീകരിച്ചത്. കൊച്ചിയിലെയും പരിസരത്തെയും ചെറുകിട, വൻകിട നിർമാണങ്ങൾക്കെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. നിർമാണമേഖലയിൽ 10 വർഷം മുമ്പുതന്നെ തമിഴ്നാട്ടിൽനിന്നുള്ളവരുണ്ട്. ഇതിന് പുറമെ ആന്ധ്രപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, അസാം, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ. മത്സ്യബന്ധന മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികൾ സജീവമാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽനിന്നുള്ളവർക്ക് പുറമെ ഒഡിഷ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇൗ മേഖലയിൽ ജോലി ചെയ്യുന്നു. പലരുടെയും ജീവിതംതന്നെ ബോട്ടുകളിലാണ്. പെരുമ്പാവൂർ മേഖലയിലെ തടി, പ്ലൈവുഡ് വ്യവസായത്തി​െൻറ ജീവനാഡി ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ ജോലികൾ ചെയ്യുന്നത് നൂറുകണക്കിന് ഇതര സംസ്ഥാനക്കാരാണ്. ഒഡിഷ, അസം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് 72,000 പേർ മേഖലയിൽ ജോലി ചെയ്യുന്നു. കൊത്തുപണികൾക്ക് പേരുകേട്ട യു.പിയിലെ സഹാറൻപൂരിൽനിന്നുള്ള നിരവധി തൊഴിലാളികൾ നെല്ലിക്കുഴി പ്രദേശത്തെ ഫർണിച്ചർ നിർമാണകേന്ദ്രങ്ങളിലുണ്ട്. വാടകക്കെടുത്ത കെട്ടിടങ്ങളിൽ കുടുംബത്തോടൊപ്പം സ്വന്തമായി പണിശാലകൾ നടത്തുന്നവരും കുറവല്ല. ആഡംബര ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ആശുപത്രികളിലും താഴേക്കിടയിലെ ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനം ഇതര സംസ്ഥാനക്കാരാണ്. ജില്ലയിൽ ഇക്കൂട്ടരുടെ മുഖ്യകേന്ദ്രമായ പെരുമ്പാവൂരിൽ നഗരസഭ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ 1700 ആണ്. ഒന്നരലക്ഷത്തോളം പേർ നഗരസഭ പരിധിക്ക് പുറത്താണ് താമസം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story