Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യമേഖലയില്‍...

മത്സ്യമേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു- ^മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

text_fields
bookmark_border
മത്സ്യമേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു- -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊച്ചി: മത്സ്യമേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൂത്തോട്ട കെ.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം നിർമാല്യം ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫിഷറീസ് മേഖലയില്‍ കേന്ദ്രം ആകെ ചെലവാക്കുന്നത് 388 കോടി രൂപയാണ്. ഇതില്‍ 200 കോടി നല്‍കുന്നത് തമിഴ്‌നാടിനാണ്. 16 കോടി മാത്രമാണ് കേരളത്തിന്. അങ്ങേയറ്റം വിവേചനപരമായാണ് കേന്ദ്രം കേരളത്തോട് പെരുമാറുന്നത്. ഈ അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ ശക്തമായ നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ തീരപ്രദേശെത്ത 65 സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത 500 വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്തത്. എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമന്‍, ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, മധ്യമേഖല ഫിഷറീസ് ജോയൻറ് ഡയറക്ടര്‍ ഡോക്ടര്‍ ലൈല ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story