Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ്​ വിൽപനക്കാരൻ...

കഞ്ചാവ്​ വിൽപനക്കാരൻ പിടിയിൽ

text_fields
bookmark_border
തൃപ്പൂണിത്തുറ: ഇരുമ്പനം, കരിങ്ങാച്ചിറ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്കും ചെറുപ്പക്കാർക്കും ചെറുപൊതികളിലാക്കി കഞ്ചാവ് സ്കൂട്ടറിൽ എത്തിച്ച് വിൽപന നടത്തിവന്നയാളെ തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ ദേവദാസും സംഘവും അറസ്റ്റ് ചെയയ്തു. ആലുവ ചൂർണിക്കര കുന്നത്തേരി ഫൈസലാണ് പിടിയിലായത്. ഫോണിൽ ബന്ധപ്പെട്ട് ആവശ്യക്കാർക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന ശൃംഖലയിലെ കണ്ണിയാണിയാൾ. മുമ്പും ഇതേ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രിവൻറിവ് ഒാഫിസർ കൊച്ചുമോൻ, സിവിൽ എക്സൈസ് ഒാഫിസർമാരായ രമേശൻ, സുനിൽകുമാർ, സാലിഹ്, അനിൽകുമാർ, ഹരീഷ്, വിപിൻ ബാബു, ലോകനാഥ ബാബു, ധീരു ജെ. അറക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story