Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:05 AM IST Updated On
date_range 27 Oct 2017 11:05 AM ISTമട്ടാഞ്ചേരിയിലെ പാര്‍പ്പിട, കുടിവെള്ള പ്രശ്‌നം: സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ന്യൂനപക്ഷ കമീഷന്‍ നോട്ടീസ്
text_fieldsbookmark_border
കാക്കനാട്: മട്ടാേഞ്ചരിയിലെ പാര്‍പ്പിട, കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ നിര്‍ദേശം നല്‍കി. മട്ടാഞ്ചേരിയില്‍ ഉപയോഗശൂന്യമായ കുടിവെള്ള ടാങ്ക് പ്രയോജനപ്പെടുത്തി വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും കമീഷന്‍ ഉത്തരവിട്ടു. 2016ല്‍ സ്ഥാപിച്ച കുടിവെള്ള ടാങ്ക് 11 വര്‍ഷമായി ഉപയോഗശൂന്യമാണെന്നാണ് പരാതി. മട്ടാഞ്ചേരിയിലെ പിന്നാക്ക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുരാതന കൊച്ചി ജനകീയ പുനര്‍നിര്‍മാണ സമിതി, സണ്‍റൈസ് കൊച്ചിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ് കമീഷന്‍ നടപടി. പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ കമീഷന്‍ തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതികളുടെ ഏകീകരണം സാധ്യമാക്കുകയാണെങ്കില്‍ മട്ടാഞ്ചേരിയിലെ പാര്‍പ്പിട പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും അതിനായി കമീഷന്‍ ഇടപെടണമെന്നും സണ്‍റൈസ് കൊച്ചി പ്രോജക്ട് കോ-ഓഡിനേറ്റര്‍ ജെയ്ഫിന്‍ കരീം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു സിറ്റിങ്. ഇസ്ര, ഫോറം ഫോര്‍ ഫെയ്ത്ത് ആന്‍ഡ് ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് മട്ടാഞ്ചേരിയിലെ പാര്‍പ്പിട, കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നിവേദനം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story