Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:05 AM IST Updated On
date_range 27 Oct 2017 11:05 AM ISTകോലഞ്ചേരി ഉപജില്ല ശാസ്േത്രാത്സവം സമാപിച്ചു
text_fieldsbookmark_border
കിഴക്കമ്പലം: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ശാസ്േത്രാത്സവം സമാപിച്ചു. കിഴക്കമ്പലം സെൻറ് ജോസഫ് സ്കൂളിൽ നടന്ന ശാസ്േത്രാത്സവത്തിൽ ഹയർ സെക്കൻഡറി ഗണിത ശാസ്ത്ര വിഭാഗത്തിൽ മാർ കൂറിലോസ് എച്ച്.എസ്.എസ് പട്ടിമറ്റവും സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസ് കോലഞ്ചേരിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. എച്ച്.എസ് കടയിരിപ്പും ബത്ലഹേം എച്ച്.എസ് ഞാറള്ളൂരും പ്രവൃത്തിപരിചയമേളയിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ മാർ കൂറിലോസ് പട്ടിമറ്റവും സെൻറ് ജോസഫ് കിഴക്കമ്പലവും എച്ച്.എസ് വിഭാഗത്തിൽ ബത്ലഹേം ഞാറള്ളൂരും സെൻറ് ജോസഫ് കിഴക്കമ്പലവും ഐ.ടി മേളയിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ മാർ കൂറിലോസ് പട്ടിമറ്റം, സെൻറ് പീറ്റേഴസ് കോലഞ്ചേരിയും എച്ച്.എസ് വിഭാഗത്തിൽ ഗവ.എച്ച്.എസ് കടയിരിപ്പും സെൻറ് മേരീസ് എച്ച്.എസ് മോറക്കാലയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ പെരിങ്ങാല ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളും ഗവ. യു.പി.എസ് നോർത്ത് മഴുവന്നൂരും സാമൂഹിക ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ സെൻറ് പീറ്റേഴ്സ് കോലഞ്ചേരിയും ആർ.എം.എച്ച്.എസ് വടവുകോടും എച്ച്.എസ് വിഭാഗത്തിൽ ബത്ലഹേം ഞാറള്ളൂരും ശാസ്ത്രമേള എച്ച്.എസ്.എസ് വിഭാഗത്തിൽ സെൻറ് പീറ്റേഴ്സ് കോലഞ്ചേരിയും മാർ കൂറിലോസ് പട്ടിമറ്റവും എച്ച്.എസ് വിഭാഗത്തിൽ സെൻറ് ജോസഫ് കിഴക്കമ്പലവും സെൻറ് ജോസഫ് കാണ്യാടുനിരപ്പും യു.പി വിഭാഗത്തിൽ പെരിങ്ങാല ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളും പട്ടിമറ്റം ജമാഅത്ത് യു.പി സ്കൂളും, എൽ.പി വിഭാഗത്തിൽ പെരിങ്ങാല ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളും ഗവ. യു.പി.എസ് കുറിഞ്ഞിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത് അധ്യക്ഷതവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. സുരേഷ്, വിനീഷ് പുല്യാട്ടിൽ, വത്സ കുര്യൻ, സി.വി. മേരി, സി.ഡി. ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story