Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേന്ദമംഗലം...

ചേന്ദമംഗലം പൊതുശ്‌മശാനം ഇന്ന് നാടിന് സമർപ്പിക്കും

text_fields
bookmark_border
പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന പൊതുശ്മശാനത്തി​െൻറ നിർമാണം പൂർത്തികരിച്ചു. ശ്‌മശാനം വെള്ളിയാഴ്ച നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.എം. ഇസ്മായിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം പഞ്ചായത്തിന് ലഭിച്ചിട്ടുള്ള ഐ.എസ്.ഒ 9001 സർട്ടിഫിക്കേഷൻ പ്രഖ്യാപനവും തദ്ദേശഭരണ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. കോട്ടയിൽ കോവിലകത്ത് പഞ്ചായത്തി​െൻറ ഉടമസ്ഥതയിലെ സാധാരണ ശ്മശാന സ്ഥലത്താണ് പുതിയ ഗ്യാസ് ക്രിമറ്റോറിയം നിർമിച്ചത്. 2008ൽ എം.പിയായിരുന്ന സെബാസ്റ്റ്യൻ പോൾ ശ്മശാനത്തിനുവേണ്ടി 15 ലക്ഷം അനുവദിക്കുകയും നിർമാണത്തിനായി കോസ്റ്റ് ഫോർഡിന് ചുമതലയും നൽകി. എന്നാൽ, വലിയ വാഹനങ്ങൾ കയറ്റുന്നതിന് വഴി സൗകര്യം ഇല്ലാതിരുന്നതും നിർമാണ സ്ഥലത്ത് ചീങ്കണ്ണിപാറ കൂടുതലായിരുന്നതും നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനുള്ള ഷെഡും നിർമാണാവശ്യത്തിന് വെള്ളവും മറ്റു ചില ഭൗതിക സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിക്കൊടുക്കണമെന്ന നിർദേശവും വന്നതോടെ ശ്മശാനത്തി​െൻറ പണിയിൽ കാലതാമസം നേരിട്ടു. പിന്നീട് പഞ്ചായത്ത് ഭരണസമിതി ശ്രീവേണുഗോപാലസ്വാമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് വലിയ പൈപ്പുകളും മറ്റു സാമഗ്രികളും കൊണ്ടുപോകുന്നതിന് അനുമതി നൽകിയതോടെയാണ് പ്രവൃത്തി ആരംഭിക്കാനായത്. പിന്നീട് പാലാത്തുരുത്ത് ടെമ്പിൾ റോഡിൽനിന്ന് ശ്മശാനത്തിലേക്കുള്ള വഴി സൗജന്യമായി വീതി കൂട്ടാനും ക്ഷേത്രം വക കിണറ്റിൽനിന്ന് വെള്ളമെടുക്കാനും ട്രസ്റ്റ് സമ്മതം നൽകിയതോടെയാണ്‌ പൊതുശ്‌മശാനം പൂർത്തീകരിക്കാനായത്. പഞ്ചായത്ത് വകുപ്പിൽനിന്ന് ലഭിച്ച 12 ലക്ഷത്തിലധികം രൂപ സഹായം ലഭിച്ചതോടെ ക്രിമറ്റോറിയത്തിനാവശ്യമായ വൈദ്യുതീകരണവും ഗ്യാസ്, ജനറേറ്റർ ഉൾപ്പെടെ മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് നാടിന് സമർപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാലാത്തുരുത്ത് ഗുരുദേവ സംഘമിത്ര ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എസ്. ശർമ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പിമാരായ സെബാസ്റ്റ്യൻ പോൾ, കെ.പി. ധനപാലൻ, മുൻ എം.എൽ.എ പി. രാജു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും. വൈസ് പ്രസിഡൻറ് നിത സ്റ്റാലിൻ, മെംബർമാരായ ഷിബു ചേരമാൻ തുരുത്തി, കെ.എ. ഉണ്ണികൃഷ്ണൻ, ടി.പി. ജസ്റ്റിൻ, സംഗീത രാജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story