Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'60 കഴിഞ്ഞ കേരളം'...

'60 കഴിഞ്ഞ കേരളം' ചർച്ച

text_fields
bookmark_border
അങ്കമാലി: കേരളപ്പിറവി ദിനത്തില്‍ മൂഴിക്കുളം ശാലയില്‍ '60 കഴിഞ്ഞ കേരളം' വിഷയത്തില്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ച സംഘടിപ്പിക്കും. നിഴല്‍ മന്ത്രിസഭ, നിഴല്‍ നിയമസഭ, നിസ്സഹകരണം, നിയമലംഘനം, ഗ്രീന്‍ സ്വരാജ് വിഷയങ്ങളില്‍ രാവിലെ 10നാണ് ചര്‍ച്ച അരങ്ങേറുക. തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഓരോ വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും ചര്‍ച്ച. വട്ടിപ്പലിശക്കിരയായി കലക്ടറേറ്റിന് മുന്നില്‍ തീ കൊളുത്തി മരിച്ച തിരുനെല്‍വേലിയിലെ തൊഴിലാളി മുത്തുലക്ഷ്മിയുടെയും മക്കളായ മതി ശരണ്യ, അക്ഷയ ഭരണിക തുടങ്ങിയവരുടെയും അവസ്ഥ നേര്‍ക്കാഴ്ചയാക്കിയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് മൂഴിക്കുളം ശാല ഡയറക്ടര്‍ ടി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു. ഫോൺ: 9495981246. കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതി ജില്ലതല ഉദ്ഘാടനം അങ്കമാലി: ഹയർ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പുളിയനം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല കണ്‍വീനര്‍ പി.ഡി. സുഗതന്‍ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫിസര്‍ പി.എസ്. സാംകുമാര്‍, അങ്കമാലി ക്ലസ്റ്റര്‍ പി.എ.സി അംഗം പി.കെ. പൗലോസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എ.വി. ഷാജി, വാര്‍ഡ് അംഗം സന്ധ്യ സുകുമാരന്‍, ഹെഡ്മിസ്ട്രസ് പി.ഒ. കൊച്ചുറാണി, പി.ടി.എ പ്രസിഡൻറ് ബാബു കാവലിപ്പാടന്‍, പി.എന്‍. ഷാജി, എ.എന്‍. ദീപ്തി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story