Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:33 AM IST Updated On
date_range 26 Oct 2017 11:33 AM ISTമകെൻറ ദുരൂഹ മരണം: റീ പോസ്റ്റ്മോർട്ടത്തിന് ഹൈകോടതി അനുമതി
text_fieldsbookmark_border
കൊച്ചി: ദുരൂഹ മരണമാണെന്ന സംശയത്തെ തുടർന്ന് മകെൻറ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിക്കാൻ പിതാവിന് ഹൈകോടതിയുടെ അനുമതി. മകൻ സിജോ ജോർജിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹത ആരോപിച്ച് പിതാവ് റാന്നി അത്തിക്കയം ആറാട്ടുമണ്ണ് മാമരപ്പള്ളിൽ ജേക്കബ് ജോർജ് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം. മൃതദേഹം പുറത്തെടുക്കാൻ നടപടിയെടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോടും ആവശ്യപ്പെട്ടു. സെപ്റ്റംബറിലാണ് സിജോയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. രണ്ടര അടി വെള്ളമുള്ള കുളത്തിൽ മുങ്ങിമരിച്ചെന്ന പൊലീസിെൻറ നിഗമനം വിശ്വസനീയമല്ലെന്നും മൃതദേഹത്തിൽ മുറിവുകളുണ്ടെന്നും ഹരജിയിൽ പറയുന്നു. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ അപാകതയുണ്ട്. പൊലീസിെൻറ അന്വേഷണം ശരിയല്ലെന്നും പിതാവ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story