Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവോവാദി നേതാക്ക​ളുടെ...

മാവോവാദി നേതാക്ക​ളുടെ കൊലപാതകം സി.ബി.​െഎ അന്വേഷിക്കണമെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: നിലമ്പൂർ കരുളായ് വനമേഖലയിൽ മാവോവാദികളായ കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി. പരാതി നല്‍കിയിട്ടും കേസ് എടുക്കാത്ത പൊലീസ് നടപടി ദേശീയ മനുഷ്യാവകാശ കമീഷ​െൻറയും സുപ്രീംകോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി.യു.സി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. പൗരനാണ് ഹൈകോടതിയെ സമീപിച്ചത്. 2016 നവംബർ 24നാണ് കരുളായ് വനമേഖലയിലെ ഉണക്കപ്പാറയിൽ മാവോവാദി വേട്ടക്ക് നിയോഗിക്കപ്പെട്ട തണ്ടർ ബോൾട്ട് സംഘത്തി​െൻറ വെടിയേറ്റ് സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രസമിതി അംഗം കുപ്പു ദേവരാജും പശ്ചിമഘട്ട പ്രത്യേക മേഖല സമിതി അംഗം അജിതയും കൊല്ലപ്പെട്ടത്. 12 അംഗ മാവോവാദി സംഘം തങ്ങൾക്കുനേരെ വെടിവെച്ചെന്നും പ്രതിരോധിക്കാന്‍ നടത്തിയ വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസി​െൻറ വാദം. പൊലീസിനുനേരെ മാവോവാദികള്‍ വെടിയുതിര്‍ത്തെന്ന കേസാണ് എടക്കര െപാലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ, ആക്രമണത്തില്‍ പൊലീസുകാർക്ക് ആർക്കും പരിക്കില്ല. പൊലീസി​െൻറ അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മാവോവാദികൾ തണ്ടർ ബോൾട്ട് സംഘത്തെ ആക്രമിച്ചതിന് തെളിവില്ലെന്നിരിക്കെ ഇവർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story