Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:33 AM IST Updated On
date_range 26 Oct 2017 11:33 AM ISTവാസുദേവ ശർമയുടെ വേർപാട് കോൺഗ്രസ് രാഷ്ട്രീയത്തിന് നഷ്ടം
text_fieldsbookmark_border
ആലപ്പുഴ: കോൺഗ്രസിലെ മിതഭാഷിയായിരുന്നു കെ.എസ്. വാസുദേവ ശർമ. പ്രവർത്തകർക്ക് അദ്ദേഹം ശർമാജി ആയിരുന്നു. എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കളുമായുള്ള അടുത്ത ബന്ധവും ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്നേഹവുമാണ് വാസുദേവ ശർമയെ പാർട്ടിക്കുള്ളിൽ കരുത്തനാക്കിയത്. ആരോടും കലഹിക്കാനോ പരിഭവപ്പെടാനോ നിൽക്കാത്ത, സാമ്പത്തിക താൽപര്യമില്ലാത്ത രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. തച്ചടി പ്രഭാകരെൻറ കാലത്താണ് വാസുദേവ ശർമയും ഡി.സി.സിയുടെ അമരക്കാരനാകുന്നത്. ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറായി പൊതുരംഗത്ത് എത്തിയ ശർമ ദീർഘകാലം വെൺമണി പഞ്ചായത്തിെൻറ പ്രസിഡൻറുമായിരുന്നു. തച്ചടി ഡി.സി.സി പ്രസിഡൻറായിരിക്കുേമ്പാൾ ശർമ വൈസ് പ്രസിഡൻറായി. പിന്നീട് രണ്ടുതവണ ഡി.സി.സി പ്രസിഡൻറ്സ്ഥാനം വഹിച്ചു. പാർലമെൻററി രാഷ്ട്രീയത്തിലേക്ക് എത്തിനോക്കിയില്ല. തനിക്ക് പിന്നെ വന്ന തലമുറക്കുവേണ്ടി പണിയെടുക്കാനായിരുന്നു നിയോഗം. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നേട്ടങ്ങളൊന്നും ലഭിക്കാതിരുന്ന ശർമയുടെ മനസ്സ് അറിഞ്ഞാണ്, രണ്ടുതവണ മുഖ്യമന്ത്രിയായപ്പോഴും ഉമ്മൻ ചാണ്ടി അദ്ദേഹത്തെ തെൻറ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയത്. വാർധക്യസഹജമായ ക്ഷീണം മൂലം ഏെറക്കാലമായി പൊതുരംഗത്ത് സജീവമല്ലായിരുന്നു. വെൺമണി കല്ലമൺ മഠത്തിൽ ശങ്കരനിലയത്തിൽ വീട്ടിൽ പരേതരായ എസ്. നാരായണൻ പോറ്റിയുടെയും എൻ. ഗിരിജാദേവിയുടെയും മകനാണ്. നിയമ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് രാഷ്ട്രീയക്കാരനായി മാറിയത്. വാസുദേവ ശർമയുടെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story