Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ നഗരസഭ...

ആലപ്പുഴ നഗരസഭ കലഹസഭയായി

text_fields
bookmark_border
ആലപ്പുഴ: ജനപക്ഷ നടപടികൾ മാറ്റിവെച്ച് ഏറ്റുമുട്ടലി​െൻറയും അസഭ്യവർഷത്തി​െൻറയും പാതയിൽ ആലപ്പുഴ നഗരസഭ. കുറേ മാസങ്ങളായി മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ കൈയേറ്റവും അതി​െൻറ പേരിൽ ഉണ്ടായ രാഷ്ട്രീയ താൽപര്യങ്ങളും നഗരസഭയിൽ ചേരിതിരിവ് ഉണ്ടാക്കി. ഉദ്യോഗസ്ഥരും അത് മുതലെടുത്തു. സഭ ചേരണമെന്നുണ്ടെങ്കിൽ പൊലീസി​െൻറ സാന്നിധ്യം വേണമെന്നതാണ് സ്ഥിതി. കഴിഞ്ഞ കൗൺസിൽ യോഗത്തിലും പൊലീസി​െൻറ സാന്നിധ്യം ഉണ്ടായി. ബുധനാഴ്ച കൗൺസിലിൽ എല്ലാത്തരത്തിലുള്ള വിദ്വേഷവും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അംഗങ്ങൾ നിറവേറ്റിയപ്പോഴും ചെയർമാന് പൊലീസിനെ വിളിക്കേണ്ടിവന്നു. എന്തും പരസ്യമായി വിളിച്ചുപറയാൻ കഴിയുന്ന സ്ഥലമായി നഗരസഭ മാറി. മാത്രമല്ല, വനിത അംഗങ്ങളോട് സഭ്യേതരമായി സംസാരിക്കുന്നതിലും ലൈസൻസുള്ളത് പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതി​െൻറയൊക്കെ ദൃഷ്ടാന്തമാണ് ബുധനാഴ്ച നഗരസഭയിൽ നടന്ന കൈയാങ്കളി ഉൾപ്പെടെയുള്ള കാര്യങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story