Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:33 AM IST Updated On
date_range 26 Oct 2017 11:33 AM ISTതോമസ് ചാണ്ടി രാജിവെക്കുംവരെ സമരവുമായി മുന്നോട്ട് ^കെ. സുരേന്ദ്രൻ
text_fieldsbookmark_border
തോമസ് ചാണ്ടി രാജിവെക്കുംവരെ സമരവുമായി മുന്നോട്ട് -കെ. സുരേന്ദ്രൻ കുട്ടനാട്: എല്‍.ഡി.എഫ് സര്‍ക്കാറിന് ജനജാഗ്രതയല്ല പണജാഗ്രതയാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പണക്കാരോട് പിണറായിക്കുള്ള പ്രണയമാണ് തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നത്. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂപ്പള്ളിയില്‍ നടന്ന ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസും ചാണ്ടി കേസും ഒത്തുതീര്‍പ്പായതായി സംശയിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടി രാജിെവക്കുംവരെ സമരവുമായി മുന്നോട്ടുപോകും. ജില്ല പ്രസിഡൻറ് കെ. സോമന്‍ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ ഡി. അശ്വനിദേവ്, എം.വി. ഗോപകുമാർ, വൈസ് -പ്രസിഡൻറുമാരായ പി.കെ. വാസുദേവൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, പാലമുറ്റത്ത് വിജയകുമാർ, ഡി. പ്രദീപ്, ട്രഷറർ കെ.ജി. കർത്ത, സെക്രട്ടറിമാരായ ടി. സജീവ് ലാൽ, എൽ.പി. ജയചന്ദ്രൻ, ഗീത രാംദാസ്, ശ്യാമള കൃഷ്ണകുമാർ, സുമി ഷിബു, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. മാനസിക വിഭ്രാന്തിയുള്ളയാൾ കോടതിയിൽ പരിഭ്രാന്തി പരത്തി ഹരിപ്പാട്: മാനസിക വിഭ്രാന്തിയുള്ളയാൾ കോടതിയിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കുമാരപുരം താമല്ലാക്കൽ വടക്ക് പെരുമാങ്കുഴി മത്തായിയാണ് (56) കോടതിയിൽ മജിസ്ട്രേറ്റിെൻറ ചേംബറിൽ കയറി കുറ്റിയിട്ട് അകത്ത് ഇരിപ്പുറപ്പിച്ചത്. വിവരം അറിഞ്ഞ് അടുത്തുള്ള ഹരിപ്പാട് പൊലീസ് എത്തി ഇയാളെ പുറത്തിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ഫയർ ഫോഴ്സിനെ വിളിക്കേണ്ടിവന്നു. അവർ കമ്പിപ്പാരകൊണ്ട് കതക് തിക്കി തുറന്നാണ് മത്തായിയെ പുറത്തിറക്കിയത്. സഹോദരങ്ങളും ബന്ധുക്കളുംതന്നെ കൊല്ലാൻ വരുന്നെന്ന് പറഞ്ഞാണ് കോടതിയിൽ കയറിയത്. അഭയം തേടിയാണ് കോടതി മുറിയിൽ കയറി ഒളിച്ചതെന്നാണ് ഇയാൾ പറയുന്നത്. പത്തുവർഷമായി മത്തായിയും കുടുംബവും സ്വിറ്റ്സർലൻഡിലാണ് താമസം. നാട്ടിൽ വന്നിട്ട് രണ്ടാഴ്ചയായി. അവിടെ ഇദ്ദേഹം മാനസികരോഗത്തിന് ചികിത്സയിലായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ഇദ്ദേഹത്തെ ഒടുവിൽ ആലപ്പുഴ ചീഫ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ഡോക്ടറുടെ നിർദേശപ്രകാരം മനോരോഗ ചികിത്സക്ക് വിടാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story