Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിണറായി സർക്കാറി​െൻറ...

പിണറായി സർക്കാറി​െൻറ നല്ല പ്രവൃത്തികളോട് നിഷേധാത്മക നിലപാടില്ല ^കെ.എം. മാണി

text_fields
bookmark_border
പിണറായി സർക്കാറി​െൻറ നല്ല പ്രവൃത്തികളോട് നിഷേധാത്മക നിലപാടില്ല -കെ.എം. മാണി ആലപ്പുഴ: പിണറായി സർക്കാറി​െൻറ നല്ല പ്രവൃത്തികളോട് കേരള കോൺഗ്രസ് -എമ്മിന് നിഷേധാത്മക നിലപാട് ഇല്ലെന്ന് കെ.എം. മാണി എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പും നേതൃയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിൽ സർക്കാർ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിങ് ഓഫിസർ സാം വർഗീസ് അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി, ജോയി എബ്രഹാം എം.പി, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, വി.ടി. ജോസഫ്, ജേക്കബ് എബ്രഹാം, തോമസ് എം. മാത്തുണ്ണി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ജേക്കബ് തോമസ് അരികുപുറം (പ്രസി.), വി.സി. ഫ്രാൻസിസ് (ജന. സെക്ര.). കോൺഗ്രസ് സമരജാഥ മാറ്റിവെച്ചു ആലപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് കെ.എസ്. വാസുദേവ ശർമയുടെ നിര്യാണത്തെ തുടർന്ന് വെള്ളിയാഴ്ച മന്ത്രി തോമസ് ചാണ്ടിയുടെ വസതിയിലേക്ക് നടത്താനിരുന്ന സമര ജാഥ മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story