Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:29 AM IST Updated On
date_range 26 Oct 2017 11:29 AM ISTനോട്ട് നിരോധനം സമ്പദ്ഘടനയെ തകര്‍ത്തു ^കെ.ഇ. ഇസ്മായില്‍
text_fieldsbookmark_border
നോട്ട് നിരോധനം സമ്പദ്ഘടനയെ തകര്‍ത്തു -കെ.ഇ. ഇസ്മായില്‍ ആലപ്പുഴ: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയെ തകർത്തെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായില്‍. പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണ ഭാഗമായി വലിയകുളത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഫിെൻറയും മതപരിവര്ത്തനത്തിെൻറയും മനുസ്മൃതിയുടെയും പേരിൽ സംഘ്പരിവാര്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയാണ്. ലോകാദ്ഭുതമായ താജ്മഹലിനെപ്പോലും അവഹേളിക്കുന്നു. നാളെ ഇവര്‍ മുസ്ലിം നാമധേയത്തിലുള്ള നഗരങ്ങളെ ഇല്ലാതാക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദി നരേന്ദ്ര മോദിയാണ്. പി.പി. പവനന്‍ അധ്യക്ഷത വഹിച്ചു. ആര്‍. രാജേഷ് എം.എല്‍.എ, അഡ്വ. വി. മോഹന്‍ദാസ്, എ. മഹേന്ദ്രന്‍, അജയ് സുധീന്ദ്രന്‍, ബി. നസീര്‍, ബി. അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story