Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഷ്യൻ അൺ എക്യുപ്​ഡ്​...

ഏഷ്യൻ അൺ എക്യുപ്​ഡ്​ പവർലിഫ്റ്റിങ്​ മത്സരിക്കാൻ പണമില്ലാതെ അഞ്ച് പെൺകുട്ടികൾ

text_fields
bookmark_border
മുഹമ്മ: ഏഷ്യൻ അൺ എക്യുപ്ഡ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ അവസരം ലഭിച്ച അഞ്ച് പെൺകുട്ടികൾ സാമ്പത്തിക പ്രയാസത്തിൽ. മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസിലെ വിദ്യാർഥിനികളായ നവ്യ പ്രസാദ്, എ. അജീഷ, എസ്. ഭാഗ്യലക്ഷ്മി, ചേർത്തല സ​െൻറ് മൈക്കിൾസ് കോളജ് ഡിഗ്രി വിദ്യാർഥിനികളായ സി. അശ്വതി, എസ്.പി. ശ്രീക്കുട്ടി എന്നിവരാണിവർ. അഞ്ചുപേരും മുഹമ്മ ആര്യക്കര സ്കൂളിലെ ജിമ്മിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യയിലാണ് ഈ വർഷം ചാമ്പ്യൻഷിപ്. കേരളത്തിൽനിന്ന് 16 പേർക്കാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. എന്നാൽ, ഇവർ ഓരോരുത്തർക്കും മത്സരിക്കണമെങ്കിൽ 50,000 രൂപ കെട്ടിവെക്കണം. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവരുടെ രക്ഷകർത്താക്കൾ. അഞ്ച് താരങ്ങളും കേരളത്തിനുവേണ്ടി നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. 2015-ൽ ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ അശ്വതിയും ശ്രീക്കുട്ടിയും ആറ് സ്വർണ മെഡലുകൾ നേടി. ആര്യക്കര സ്കൂളി​െൻറയും ദേവസ്വത്തി​െൻറയും മന്ത്രി ടി.എം. തോമസ് ഐസക്കി​െൻറയും സഹായം കൊണ്ടാണ് അന്ന് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്. കുട്ടികൾക്ക് പരിശീലനത്തിനായുള്ള പ്രത്യേക ഭക്ഷണത്തിനുവേണ്ടി മാത്രം ഒരുവർഷം 80,000 രൂപ ചെലവാകും. കൂടാതെ മത്സരങ്ങൾക്ക് 40,000ന് മേൽ രൂപയും ചെലവാകും. ഇത്രയും വലിയ തുക കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ് ഇവരുടെ കുടുംബം. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമെ ഇവരുടെ മെഡൽ പ്രതീക്ഷകൾ സഫലമാകു. മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്ക് നേട്ടം കുട്ടനാട്: കാസര്‍കോട് പാലാവയലില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്ക് മികച്ച വിജയം. വ്യക്തിഗത, ടീമിനങ്ങളിലായി ഇരുപതോളം സ്വര്‍ണമെഡലുകള്‍ നേടി ജില്ല മൂന്നാം സ്ഥാനത്ത് എത്തി. ജില്ല ടീമംഗം ജോഷി ജോസഫാണ് വ്യക്തിഗത ചാമ്പ്യന്‍. ജോസി ജോസഫ്, ജോഷി ജോസഫ്, എം.പി. രാരിച്ചന്‍, ടി.ടി. ചാക്കോ, ടി.പി. ലാല്‍ജി, വി.ആര്‍. സുരേഷ്, ബിനു, കെ. ബിനോയ്, ജോസഫ്, കെ.പി. നിക്‌സണ്‍, പി. ബാബു, ആര്‍.എസ്. അജയകുമാര്‍, സൂരജ്, ഷാജി എന്നിവരാണ് മെഡലുകള്‍ നേടിയത്. തൃശൂര്‍, കോട്ടയം ജില്ലകള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനം.
Show Full Article
TAGS:LOCAL NEWS
Next Story