Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട അടപ്പിക്കാൻ...

കട അടപ്പിക്കാൻ വരുന്നവ​െൻറ കൈ കൊത്തണം ^-ടി. നസിറുദ്ദീൻ

text_fields
bookmark_border
കട അടപ്പിക്കാൻ വരുന്നവ​െൻറ കൈ കൊത്തണം -ടി. നസിറുദ്ദീൻ കൊച്ചി: കച്ചവട സ്ഥാപനങ്ങളിൽ മാലിന്യസംസ്കരണ സംവിധാനമില്ലെന്ന കാരണത്താൽ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ആെരങ്കിലും കട പൂട്ടിക്കാൻ വന്നാൽ വരുന്നവ​െൻറ കൈ കൊത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്കരണം കോർപറേഷ​െൻറയും മുനിസിപ്പാലിറ്റിയുടെയും പണിയാണ്. അവർ അതെടുക്കാതെ നമ്മളെ വിളിച്ചാൽ നമുക്ക് ഇറങ്ങാൻ സാധിക്കുമോ.? അതിന് ഫീസെത്രയാണെന്ന് പറഞ്ഞാൽ മതി. കട പൂട്ടിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമില്ല. കേസെടുക്കാനേ അധികാരമുള്ളൂ. ഏതെങ്കിലുമൊരുത്തൻ പൂട്ടാൻ വേണ്ടി വന്നാൽ ആ കൈ കൊത്തണം. എന്നെ വിളിച്ചോളൂ. ഞാനവിടെ എത്തിപ്പെടും. എത്താൻ കഴിയുന്നിടത്തൊക്കെ എത്തും. സെക്രേട്ടറിയറ്റി​െൻറ മുന്നിൽ വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഭരണഘടനയുടെ 256ാം വകുപ്പനുസരിച്ചാണ് നമ്മൾ കച്ചവടം ചെയ്യുന്നതെന്നും അവകാശങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരാവണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story