Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപലിശക്ക്​ വാങ്ങിയ പണം...

പലിശക്ക്​ വാങ്ങിയ പണം തിരിച്ചുന​ൽകിയില്ല; സി.പി.എം നേതാവ്​ ക്വ​േട്ടഷൻ സംഘത്തെ വിട്ട്​ ആക്രമിച്ചതായി പരാതി

text_fields
bookmark_border
കൊച്ചി: ബ്ലേഡ് പലിശക്ക് വാങ്ങിയ പണം മുഴുവൻ യഥാസമയം തിരിച്ചുനൽകാത്തതി​െൻറ പേരിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം ക്വേട്ടഷൻ സംഘത്തെ വിട്ട് ആക്രമിച്ചതായി പരാതി. ഇടപാടിലെ ഇടനിലക്കാരിയായിരുന്ന വീട്ടമ്മെയയും സംഘം വീടുകയറി ആക്രമിച്ചു. പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കലൂർ ആസാദ് റോഡ് നെല്ലിക്കപ്പറമ്പിൽ എൻ.എ. െഡാമിനിക് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. കതൃക്കടവിൽ താമസിക്കുന്ന വീട്ടമ്മയുടെ പരാതിയിൽ കടവന്ത്ര പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി എസ്.െഎ. വിജയശങ്കർ പറഞ്ഞു. സി.പി.എം എറണാകുളം ഏരിയ കമ്മിറ്റി അംഗം കെ.വി. മനോജിനെതിരെയാണ് ഡൊമിനിക് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയത്. മനോജി​െൻറ ഭാര്യയിൽനിന്ന് പലപ്പോഴായി െഡാമിനിക് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിൻറ പലിശ ഇനത്തിൽ 20,67,000 രൂപ നൽകി. മുതലിലേക്ക് ഇനി 2,25,000 മാത്രമാണ് നൽകാനുള്ളത്. അപകടത്തെ തുടർന്ന് കിടപ്പിലായതിനാലാണ് ഇത് യഥാസമയം നൽകാൻ കഴിയാതെ വന്നതെന്ന് പന്തൽ പണി കരാറുകാരനായ ഡൊമിനിക് പറഞ്ഞു. പി.സി. അനി എന്നയാളും കണ്ടാലറിയുന്ന മറ്റ് രണ്ടുപേരും ചേർന്നാണ് ആസാദ് റോഡിലെ മാത ഹോട്ടലിന് സമീപം കഴിഞ്ഞദിവസം തന്നെ മർദിച്ചത്. അടുത്തദിവസം കതൃക്കടവിലും ആക്രമണം ഉണ്ടായി. ആക്രമണത്തിന് ഇരയായ വീട്ടമ്മ നേരേത്ത െഡാമിനിക്കിനൊപ്പം ജോലിക്കുണ്ടായിരുന്നയാളുടെ ഭാര്യയാണ്. ഇവരാണ് പണം വാങ്ങുന്നതിന് ഇടനിലക്കാരിയായത്. ഇവർ ക്രൂരമായി ആക്രമിക്കപ്പെട്ടതായാണ് വിവരം. എന്നാൽ, സംഭവവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും തനിക്കോ ഭാര്യേക്കാ പണം പലിശക്ക് കൊടുക്കുന്ന ഇടപാടില്ലെന്നും മനോജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story