Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:29 AM IST Updated On
date_range 26 Oct 2017 11:29 AM ISTകൊച്ചി വഴി കടത്താൻ ശ്രമിച്ചത് മൂന്ന് കോടിയുടെ രക്തചന്ദനം
text_fieldsbookmark_border
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വഴി അനധികൃതമായി ഹോ േങ്കാങിലേക്ക് കടത്താൻ ശ്രമിച്ചത് മൂന്ന് കോടിയുടെ രക്തചന്ദനം. രണ്ട് കണ്ടെയ്നറുകളിലായി കടത്താൻ ശ്രമിച്ച രക്തചന്ദനം ചൊവ്വാഴ്ച വൈകീട്ടാണ് പിടികൂടിയത്. ബുധനാഴ്ച കണക്കെടുപ്പ് പൂർത്തിയായതോടെയാണ് ചന്ദനത്തിെൻറ യഥാർഥ മൂല്യവും അളവും വ്യക്തമായത്. കയർ ഉൽപന്നങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 12 ടൺ രക്തചന്ദനമാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) അധികൃതർ പിടിച്ചെടുത്തത്. മുംബൈ സ്വദേശിയുടെ പേരിലാണ് ചന്ദനം അയക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തി. ഇതിന് പിന്നിലുള്ളവരെ കുറിച്ച് വിശദ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.ആർ.െഎ കൊച്ചി റീജനൽ ഡയറക്ടർ പ്രസാദ് 'മാധ്യമ'ത്തോട് പറഞ്ഞു. കൊച്ചി, തൂത്തുക്കുടി, മുംബൈ തുറമുഖങ്ങൾ വഴി രക്തചന്ദന കള്ളക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഡി.ആർ.െഎയുടെ നിരീക്ഷണത്തിലായിരുന്നു. മരുന്നും ശിൽപങ്ങളും സൗന്ദര്യവർധക വസ്തുക്കളും നിർമിക്കാനാണ് വിപണിയിൽ വൻ വിലവരുന്ന രക്തചന്ദനം കടത്തുന്നത്. ഏതാനും വർഷം മുമ്പ് കൊച്ചി തുറമുഖം വഴി കടത്താൻ ശ്രമിച്ച 35 ടൺ രക്തചന്ദനം ഡി.ആർ.െഎ അധികൃതർ പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിൽനിന്ന് കൊച്ചിയിൽ എത്തിച്ച രക്തചന്ദനം കോട്ടൺ തുണിത്തരങ്ങൾ എന്ന വ്യാജേന ബ്രിട്ടനിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊച്ചിയിൽ എത്തിക്കുന്ന രക്തചന്ദനം വിദേശത്തേക്ക് കടത്താൻ വൻ റാക്കറ്റ് പ്രവർത്തിച്ചുവരുന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story