Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'വൈദ്യുതി ബോര്‍ഡിലെ...

'വൈദ്യുതി ബോര്‍ഡിലെ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കണം'

text_fields
bookmark_border
കൊച്ചി: വൈദ്യുതി ബോര്‍ഡിലെ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു. മസ്ദൂര്‍, കാഷ്യര്‍, മീറ്റര്‍ റീഡര്‍ തസ്തികകളില്‍ പി.എസ്‌.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് അനധികൃതമായി കെ.എസ്.ഇ.ബി നിയമനങ്ങള്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പി.എസ്‌.സി റാങ്ക് ലിസ്റ്റ് നിലവില്‍ ഇല്ലെങ്കില്‍പോലും ഒഴിവുള്ള തസ്തികകളില്‍ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തണമെന്നും അല്ലാത്തപക്ഷം നേരിട്ട് നിയമനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വ്യവസ്ഥയുള്ളപ്പോള്‍ കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ നിയമനങ്ങള്‍ക്കെതിരെ അധികൃതര്‍ കണ്ണടക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിനെതിരെ വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. നിലവില്‍ ബോര്‍ഡില്‍ നിയമനം നേടിയവര്‍ പാര്‍ട്ടി ഓഫിസിലെ ഇടപെടലിൽ കയറിക്കൂടിയവരാണ്. ഇത്തരത്തില്‍ മലബാര്‍ കേന്ദ്രീകരിച്ച് വ്യാപക അനധികൃത നിയമനം നടക്കുന്നുണ്ടെന്നും ജനറല്‍ സെക്രട്ടറി സജീവ് ജനാർദനന്‍ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story