Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്നേഹം^ശേഷൻ പുരസ്കാരം...

സ്നേഹം^ശേഷൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിന് നൽകി

text_fields
bookmark_border
സ്നേഹം-ശേഷൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിന് നൽകി കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ടി.എൻ. ശേഷ​െൻറ പേരിലുള്ള സ്നേഹം-ശേഷൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിന് നൽകി. എം.കെ. സാനു നവതി വർഷാചരണത്തി​െൻറ സമാപന ചടങ്ങിൽ സന്തൂർ വിദഗ്ധൻ പണ്ഡിറ്റ് ശിവകുമാർ ശർമയാണ് പുരസ്കാരം കൈമാറിയത്. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. സുനിൽദാസ് എം.കെ. സാനുവിനെ ആദരിച്ചു. എറണാകുളം എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, സെക്രട്ടറി എന്നിവർ ഉപഹാരം നൽകി. ശിവകുമാർ ശർമക്ക് എം.കെ. സാനു ഫൗണ്ടേഷൻ പുരസ്കാരം എം.കെ. സാനു കൈമാറി. ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, കലാതിലകം ജയൻ (ജയവിജയ), ജോൺ പോൾ, എം.കെ. സാനുവി​െൻറ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശിവകുമാർ ശർമയുടെ സന്തൂർ കച്ചേരിയും അരങ്ങേറി. മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story