Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:26 AM IST Updated On
date_range 26 Oct 2017 11:26 AM ISTഷെറിെൻറ ദത്തെടുക്കലിൽ നിയമലംഘനമെന്ന് സൂചന
text_fieldsbookmark_border
കൊച്ചി: അമേരിക്കയിലെ ടെക്സാസിൽ കൊല്ലപ്പെട്ട മൂന്നര വയസ്സുകാരി ഷെറിനെ ദത്തെടുത്ത നടപടിയിൽ നിയമലംഘനം നടന്നതായി സൂചന. വിദേശ ദമ്പതികൾ മാനസിക, ശാരീരിക വൈകല്യമുള്ള കുട്ടികളെ ദത്തെടുക്കുേമ്പാൾ പാലിക്കേണ്ട വ്യവസ്ഥകൾ നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊന്നും പാലിക്കാതിരുന്നതാണ് ദാരുണകൊലപാതകത്തിൽ കലാശിച്ചതത്രെ. ദമ്പതികളുടെ കുട്ടിക്കൊപ്പം ഇൗ കുട്ടിക്കും രക്ഷിതാക്കളുടെ സ്വത്തിൽ തുല്യ അവകാശമുണ്ട്. ഇതാണ് പ്രധാനമായും ഷെറിെൻറ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. കേരളത്തിൽനിന്ന് കുട്ടികളെ ദത്ത് കിട്ടാൻ താമസമുണ്ടാകും. നടപടികൾ കർശനവുമാണ്. ഇൗ സാഹചര്യത്തിലാണ് എറണാകുളം സ്വദേശികളായ വെസ്ലിയും ഭാര്യ സിനിയും ബിഹാറിലെ ഗയയിൽ മദർ തെരേസയുടെ പേരിലുള്ള സ്ഥാപനത്തിൽനിന്ന് കുഞ്ഞിനെ ദത്തെടുത്തത്. ദത്ത് കൊടുക്കുേമ്പാൾ കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്കായിരിക്കണം മുൻഗണന. എന്നാൽ, വെസ്ലി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ഒരു കുട്ടിയുണ്ടായപ്പോൾ ആ കുഞ്ഞിന് കളിക്കൂട്ടിനായാണ് മാതാപിതാക്കൾ ഉപേക്ഷിച്ച സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പേര് പിന്നീട് ഷെറിൻ എന്ന് പേരു മാറ്റി. കുഞ്ഞുങ്ങളെ ദത്തെടുക്കുേമ്പാൾ മാനസിക, ശാരീരിക വൈകല്യമോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ പരിശോധിച്ച് ഏറ്റെടുക്കുന്നവരെ മുൻകൂട്ടി ബോധ്യപ്പെടുത്തണം. ഡോക്ടറുടെയും മനോരോഗ വിദഗ്ധരുടെയും കൗൺസിലർമാരുടെയുമൊക്കെ പരിശോധനയും സർട്ടിഫിക്കറ്റും ഇതിന് ആവശ്യമാണ്. സരസ്വതിയുടെ കാര്യത്തിൽ ഒന്നുകിൽ ഇത്തരത്തിലുള്ള പരിശോധനകളൊന്നും നടന്നില്ല. അല്ലെങ്കിൽ ബന്ധപ്പെട്ടവർ അതു മറച്ചുവെച്ചു. വിദേശ ദമ്പതികൾ ദത്തെടുക്കുന്ന കേസുകളിൽ അവിടെ കുട്ടികളുമായി ഇടപഴകുേമ്പാൾ ഭാഷയുടെ പ്രശ്നമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളെ കുറിച്ചും നിയമത്തിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. അമേരിക്കയിലെ കേസിെൻറ ഭാഗമായി ഒരുപക്ഷേ ഇന്ത്യയിൽ നടന്ന ദത്തെടുക്കലിലെ നിയമലംഘനങ്ങളും പരിശോധിക്കപ്പെേട്ടക്കും. ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story