Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:26 AM IST Updated On
date_range 26 Oct 2017 11:26 AM ISTവിമാനത്തിലെ ചെക്^ഇൻ ബാഗുകളിൽ ലാപ്ടോപ്പും മൊബൈലും വിലക്കാൻ നീക്കം
text_fieldsbookmark_border
വിമാനത്തിലെ ചെക്-ഇൻ ബാഗുകളിൽ ലാപ്ടോപ്പും മൊബൈലും വിലക്കാൻ നീക്കം നെടുമ്പാശ്ശേരി: വിമാനയാത്രയിൽ ലാപ്ടോപ്, മൊബൈൽ ഫോൺ, െഎപാഡ് തുടങ്ങിയവ ചെക്-ഇൻ ബാഗുകളിൽ കൊണ്ടുപോകുന്നത് വിലക്കാൻ നീക്കം. ഇവയിലെ ബാറ്ററിയിൽനിന്ന് തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇത്തരം സംഭവങ്ങൾ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവ ഹാൻഡ്ബാഗിൽ മാത്രമേ സൂക്ഷിക്കാവൂ എന്ന നിബന്ധന കൊണ്ടുവരാനാണ് സാധ്യത. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഉൾപ്പെടെ രാജ്യാന്തര വ്യോമയാന സുരക്ഷ വിഭാഗങ്ങൾ പഠനം നടത്തി നിരോധനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചെക്-ഇൻ ബാഗിൽ സൂക്ഷിച്ചാൽ ബാറ്ററി ചൂടായി തീപടരാനിടയായാൽ എളുപ്പത്തിൽ മനസ്സിലാകില്ല. എന്നാൽ, ഹാൻഡ്ബാഗിൽ സൂക്ഷിച്ചാൽ തിരിച്ചറിഞ്ഞ് തീയണക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story