Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോൾഡ് ആൻഡ് സിൽവർ...

ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്​‌സ് അസോ. കൺവെൻഷൻ

text_fields
bookmark_border
കൊച്ചി: ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്‌സ് അസോസിയേഷൻ സംസ്ഥാന സ്‌പെഷൽ കൺവെൻഷനും ആഭരണ പ്രദർശനവും 28, 29 തീയതികളിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സ​െൻററിൽ നടക്കും. 28ന് രാവിലെ 10ന് ജെം ആൻഡ് ജ്വല്ലറി എക്‌സപോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ പ്രമീൺ ശങ്കർ പാണ്ഡ്യ ജ്വല്ലറി ഷോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ഡോ.ബി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. 150ഓളം നിർമാതാക്കളുടെ പുതിയ ആഭരണങ്ങളാണ് പ്രദർശനത്തിനുള്ളത്. 11ന് സെമിനാറും 'സ്വർണവില ഏകീകരണം' വിഷയത്തിൽ ചർച്ചയും നടക്കും. വൈകീട്ട് 6.30ന് അവാർഡ് നൈറ്റ്. 29ന് രാവിലെ 10ന് കൺെവൻഷൻ ഒാൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷൻ ചെയർമാൻ നിതിൻ ഖണ്ഡേൽവാൾ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി കേരള മേധാവി പുല്ലേല നാഗേശ്വരറാവു, സംസ്ഥാന ടാക്‌സ് സെക്രട്ടറി മിൻഹാജ് ആലം, ബി.എസ്.ഐ കേരള മേധാവി കെ. കതിർവേൽ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എസ്. അബ്ദുൽ നാസർ, ജയിംസ് ജോസ്, വിവേക് കബ്റ, ഫനി ഗിരീഷ്, രൂപേഷ് മാവിഞ്ചേരി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story